കുട്ടികളുടെ സ്കൂൾ വിട്ടാലുടൻ മാതാപിതാക്കൾക്ക് നോട്ടിഫിക്കേഷൻ; ഫാമിലി ലിങ്ക് ആപ്പിൽ പുത്തൻ അപ്ഡേറ്റുകൾ
ഗൂഗിളിന്റെ (Google) ഫാമിലി ലിങ്ക് ആപ്പിൽ (Family Link app) പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു. കുട്ടികളുടെ സ്കൂൾ വിടുമ്പോഴും വീട്ടിലെത്തുമ്പോഴും മാതാപിതാക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്ന ഫീച്ചറാണ് അതിലൊന്ന്.

ഗൂഗിളിന്റെ (Google) ഫാമിലി ലിങ്ക് ആപ്പിൽ (Family Link app) പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ചു. കുട്ടികളുടെ സ്കൂൾ വിടുമ്പോഴും വീട്ടിലെത്തുമ്പോഴും മാതാപിതാക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്ന ഫീച്ചറാണ് അതിലൊന്ന്. ആപ്പിന്റെ വെബ് വേർഷനും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. മൂന്നു ടാബുകൾ അടങ്ങിയ ഇന്റർഫേസ് ആണ് മറ്റൊരു പുതിയ ഫീച്ചർ. ഹൈലൈറ്റ് ടാബ്, കൺട്രോൾ ടാബ്, ലൊക്കേഷൻ ടാബ് എന്നിവയാണ് അവ.
ഹൈലൈറ്റ് ടാബ് വഴി കുട്ടികൾ ഉപയോഗിക്കുന്നതും ഇൻസ്‌റ്റാൾ ചെയ്യുന്നതുമായ ആപ്പുകൾ, അവ എത്ര സമയം ഉപയോഗിക്കുന്നു, കൺട്രോൾ ചെയ്തിട്ടുള്ള ഒരു സൈറ്റ് തുറക്കാൻ അവർ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഒറ്റനോട്ടത്തിൽ രക്ഷിതാക്കൾക്ക് അവലോകനം ചെയ്യാൻ സാധിക്കും. കൺട്രോൾ ടാബിലൂടെ കുട്ടികളുടെ സ്‌ക്രീൻ സമയത്തിന് രക്ഷിതാക്കൾക്ക് പരിധി നിശ്ചയിക്കാം. കുട്ടികൾ ഏതൊക്കെ ആപ്പുകൾ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള അനുമതി നൽകാനും കൺട്രോൾ ടാബിലൂടെ സാധിക്കും. കോമൺ സെറ്റിംഗ്സിൽ മാറ്റം വരുത്താതെ ഒരു പ്രത്യേക ദിവസത്തേക്കായി സെറ്റിംഗ്സ് ക്രമീകരിക്കാനും സാധിക്കും. തങ്ങളുടെ കുട്ടികൾ എവിടെയാണെന്ന് രക്ഷിതാക്കൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ ലൊക്കേഷൻ ടാബിലൂടെ സാധിക്കും. സ്കൂളിൽ നിന്നോ ലൈബ്രറിയിൽ നിന്നോ വീട്ടിൽ നിന്നോ അവർ പോകുമ്പോഴോ എത്തുമ്പോഴോ മാതാപിതാക്കൾക്ക് പ്രത്യേകം അലേർട്ടുകൾ ലഭിക്കുകയും ചെയ്യും. ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനോ വാങ്ങാനോ ഉള്ള കുട്ടികളുടെ അഭ്യർത്ഥനകൾ നോട്ടിഫിക്കേഷൻ ആയും മാതാപിതാക്കൾക്ക് ലഭിക്കും.
Also Read- സ്റ്റീവ് ജോബ്സിൻെറ പഴയ കമ്പ്യൂട്ടർ ലേലത്തിന്; രണ്ട് കോടി രൂപയോളം ലഭിച്ചേക്കും
കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തെക്കുറിച്ച് അറിയാനും നിയന്ത്രിക്കാനും മാതാപിതാക്കളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ 2017 ലാണ് ഫാമിലി ലിങ്ക് ആപ്പ് പുറത്തിറക്കിയത്. 2018 ലാണ് ഈ ആപ്പ് ഇന്ത്യയിലെത്തിയത്. ഫോണിൽ കുട്ടികൾ കളിക്കുന്ന ഗെയിമുകൾ, കാണുന്ന വീഡിയോകൾ, അവർ ഗൂഗിളിൽ തിരയുന്ന കാര്യങ്ങൾ, ഡൗൺലോഡ് ചെയ്ത ആപ്പുകൾ എന്നിവയെക്കുറിച്ചെല്ലാമുള്ള റിപ്പോർട്ട് രക്ഷിതാക്കൾക്ക് ലഭിക്കും. മാതാപിതാക്കളുടെ സൗകര്യത്തിന് അനുസരിച്ച് ആഴ്ചയിലോ മാസത്തിലോ റിപ്പോർട്ട് ആവശ്യപ്പെടാം. ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്താനും ഈ ആപ്പ് ഉപയോഗിച്ച് സാധിക്കും. കുട്ടികൾക്ക് എത്ര സമയം ഫോൺ ഉപയോഗിക്കാം എന്നതു സംബന്ധിച്ച സമയപരിധി നിശ്ചയിക്കാനുമാകും. ആ സമയ പരിധി കഴിഞ്ഞാൽ ഫോൺ ഓട്ടോമാറ്റിക്കായി ലോക്ക് ആകും.
ഫാമിലി ലിങ്ക് ആപ്പിൽ പുതിയ ഫീച്ചറുകൾ എത്തിയതോടെ പെയ്ഡ് ഫാമിലി ട്രാക്കർ ആപ്പ് ആയ ലൈഫ് 360 യുമായി (Life360) ഇതിന് കൂടുതൽ സമാനതകൾ വന്നിരിക്കുകയാണ്.
ആൻഡ്രോയിഡ് ഫോണുകളിലാണ് ഫാമിലി ലിങ്ക് ആപ്പ് ലഭ്യമാകുക. 'ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ പാരന്റ്സ്', ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ ആൻഡ് ടീൻസ്' എന്നീ രണ്ട് പേരുകളിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്.
What's Your Reaction?






