ഫ്രഞ്ച് പാര്‍ലമെന്റ് പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

Jun 10, 2024 - 09:52
 0
ഫ്രഞ്ച് പാര്‍ലമെന്റ് പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; രാജ്യത്തെ അഭിസംബോധന ചെയ്ത്  പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

ഫ്രാന്‍സില്‍ അപ്രതീഷിത നീക്കങ്ങളുമായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയെ തീവ്ര വലതുപക്ഷ പാര്‍ട്ടി പരാജയപ്പെടുത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നാടകീയമായി മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആദ്യ റൗണ്ട് ജൂണ്‍ 30 നും രണ്ടാം റൗണ്ട് ജൂലൈ ഏഴിനും നടക്കുമെന്ന് മാക്രോണ്‍ പറഞ്ഞു.

മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ പറയുന്നത്. 31.5 ശതമാനം വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് കിട്ടുമ്‌ബോള്‍ മാക്രോണിന്റെ പാര്‍ട്ടി 15.2 ശതമാനവും തൊട്ടുപിറകിലായി 14.3 ശതമാനം വോട്ടുമായി സോഷ്യലിസ്റ്റുകള്‍ മൂന്നാമതെത്തുമെന്നും പ്രവചിച്ചിരുന്നു.

പ്രചവനങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow