പന്തളത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങി; ഉണർന്നപ്പോൾ ആര്യങ്കാവ്
ഡ്രൈവർ അറിയാതെ നിർത്തിയിട്ടിരുന്ന ലോറിയിൽ കയറിക്കിടന്ന് ഉറങ്ങിയ ബാലൻ എഴുന്നേറ്റത് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്!. ഇന്നലെ രാവിലെ 7നാണ് ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റിൽ ലോറി ഡ്രൈവർ ബാലനെ കൈമാറി
ഡ്രൈവർ അറിയാതെ നിർത്തിയിട്ടിരുന്ന ലോറിയിൽ കയറിക്കിടന്ന് ഉറങ്ങിയ ബാലൻ എഴുന്നേറ്റത് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്!. ഇന്നലെ രാവിലെ 7നാണ് ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റിൽ ലോറി ഡ്രൈവർ ബാലനെ കൈമാറി. കഴിഞ്ഞദിവസം രാത്രി പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിനു സമീപം ലോറി നിർത്തിയിട്ടിരിക്കുകയായിരുന്നു.
മകരവിളക്കിനോടനുബന്ധിച്ച് താൽക്കാലിക കട നടത്തുന്ന സീതത്തോട് സ്വദേശിയുടെ മകൻ ലോറിയുടെ പിൻവശത്ത് കയറിക്കിടന്നു. ഇതറിയാതെ ലോറി ഡ്രൈവർ വാഹനവുമായി തമിഴ്നാട്ടിലേക്ക് ലോഡ് എടുക്കാൻ പോകുകയായിരുന്നു.ഇടപ്പാളയം കഴിഞ്ഞപ്പോൾ ലോറിയുടെ പിന്നിൽനിന്ന് ഒരാൾ തലപൊക്കി നോക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടു.
ലോറി നിർത്തി നോക്കിയപ്പോഴാണ് ബാലനെ കാണുന്നത്. വിവരങ്ങൾ തിരക്കിയ ശേഷം ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ ഇറക്കി. പൊലീസിനോട് വിവരങ്ങൾ ധരിപ്പിച്ചു. വിവരമറിയിച്ചതിനെത്തുടർന്ന് പന്തളം പൊലീസ് തെന്മലയിൽ എത്തി ബാലനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു
What's Your Reaction?