നികുതിവെട്ടിപ്പ്: നടപടികള്‍ കര്‍ശനമാക്കിയതായി ഇന്‍കംടാക്സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍
നികുതിവെട്ടിപ്പു നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേയുളള നടപടികള്‍ കര്‍ശനമാക്കിയതായി സംസ്ഥാന ഇന്‍കംടാക്സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ രവീന്ദ്ര കുമാര്‍ പറഞ്ഞു
നികുതിവെട്ടിപ്പു നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേയുളള നടപടികള്‍ കര്‍ശനമാക്കിയതായി സംസ്ഥാന ഇന്‍കംടാക്സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ രവീന്ദ്ര കുമാര്‍ പറഞ്ഞു. ഇടപാടുകളെല്ലാം ഡിജിറ്റലാക്കിയതോടെ എല്ലാനികുതിവെട്ടിപ്പുകളും പിടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഡയറക്ട് ടാക്സസ് എന്ന വിഷയത്തില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന വിര്‍ച്വല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിക്കൊണ്ട് മുന്‍വര്‍ഷങ്ങളിലെ അധികനികുതി പിരിച്ചതില്‍ നിന്നും ഏപ്രില്‍ ഒന്നിനു ശേഷം 88,652 കോടി രൂപ നികുതിദായകര്‍ക്ക് തിരിച്ചുനല്‍കി. അതില്‍ 28,180 കോടിരൂപ 25 ലക്ഷം വരുന്ന വ്യക്തിഗത നികുതിദായകര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രിസംപ്റ്റീവ് ടാക്സേഷന്‍ അണ്ടര്‍ ഇന്‍കംടാക്സ് ആക്ട് എന്ന വിഷയത്തില്‍ കോയമ്പത്തൂരില്‍നിന്നുള്ള വി. രാമനാഥ് സെമിനാര്‍ നയിച്ചു. 25ന് പുതിയ ആദായനികുതി ആക്ടിനു കീഴില്‍ ചാരിറ്റബിള്‍ സ്ഥാനങ്ങള്‍ക്കുള്ള നികുതി എന്ന വിഷയത്തില്‍ തിരുപ്പതിയില്‍നിന്നുള്ള ഇ. ഫല്‍ഗുണ കുമാര്‍, 26-ന് ആദായനികുതി നിയമത്തില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് ചെന്നൈയില്‍നിന്നുള്ള ടി. ഭാനുശേഖര്‍, 27-ന് ആദായനികുതി നിയമത്തിലെ പിഴകള്‍ സംബന്ധിച്ച് മുംബൈയില്‍നിന്നുള്ള ജഗദീഷ് പഞ്ചാബി, 28-ന് അന്താരാഷ്ട്ര നികുതികളില്‍ അടുത്തിടെയുണ്ടായ മാറ്റങ്ങള്‍ സംബന്ധിച്ച് തിരുപ്പതിയില്‍നിന്നുള്ള ഇ. ചൈതന്യ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
What's Your Reaction?