Sanju Samson| സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഹാർദിക് പാണ്ഡ്യ നയിക്കും
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള (Ireland) ഇന്ത്യന്‍ ടീമിനെ (India Team) പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയാണ് (Hardik Pandya) ഇന്ത്യന്‍ ക്യാപ്റ്റൻ.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള (Ireland) ഇന്ത്യന്‍ ടീമിനെ (India Team) പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയാണ് (Hardik Pandya) ഇന്ത്യന്‍ ക്യാപ്റ്റൻ. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും (Sanju Samson) ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും ടീമിലെത്തി.
സീനിയർ താരങ്ങളുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചു. പരിക്കുകാരണം വീട്ടുനിൽക്കുന്ന സൂര്യകുമാര്‍ യാദവ് ടീമിൽ തിരിച്ചെത്തി. ഐപിഎല്ലിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചതിനൊപ്പം വ്യക്തിപരമായും ഹാർദിക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 15 മത്സരങ്ങളില്‍ 487 റണ്‍സും എട്ടു വിക്കറ്റുമാണ് ഹാർദിക് നേടിയത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിച്ച താരമാണ് സഞ്ജു സാംസണ്‍. സീസണില്‍ 17 മത്സരങ്ങളില്‍ സഞ്ജു 458 റണ്‍സടിച്ചിരുന്നു. 17 അംഗ ടീമിലെ ഏക പുതുമുഖമായ രാഹുല്‍ ത്രിപാഠിയാകട്ടെ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 37.55 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ചുറിയോടെ 413 റണ്‍സ് നേടി. ഐപിഎല്‍ കരിയറിലാകെ 76 മത്സരങ്ങളില്‍ 10 ഫിഫ്റ്റിയോടെ 1798 റണ്‍സാണ് ത്രിപാഠിക്കുള്ളത്.
അയര്‍ലന്‍ഡിനെതിരെ ഈ മാസം അവസാനം രണ്ട് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഈ മാസം 26നും 28നും ഡബ്ലിലിനാണ് അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 മത്സരങ്ങള്‍. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ടീമിലുള്ള പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിംഗും ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. റുതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനും തന്നെയാണ് ഓപ്പണര്‍മാര്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഏകദിന, ടി20 പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുശേഷം റിഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവരും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടാവും.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: ഹാർദിക് പാണ്ഡ്യ (C), ഭുവനേശ്വർ കുമാർ (VC), ഇഷാൻ കിഷൻ, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക് (WK), യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ആർ ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക്.
What's Your Reaction?