പത്തനംതിട്ട ജില്ലയിലെ ക്യാമ്പുകളുടെ വിവരങ്ങൾ

പത്തനംതിട്ട ജില്ലയിൽ തിരുവല്ല, കോഴഞ്ചേരി,മല്ലപ്പള്ളി,റാന്നി താലൂക്കുകളിലായി 31 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതിൽ നിലവിൽ 315 കുടുംബങ്ങളിലെ 1224 ആളുകൾ ഉണ്ട്

Aug 10, 2019 - 17:03
 0
പത്തനംതിട്ട ജില്ലയിലെ ക്യാമ്പുകളുടെ വിവരങ്ങൾ

പത്തനംതിട്ട ജില്ലയിൽ തിരുവല്ല, കോഴഞ്ചേരി,മല്ലപ്പള്ളി,റാന്നി താലൂക്കുകളിലായി 31 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതിൽ നിലവിൽ 315 കുടുംബങ്ങളിലെ 1224 ആളുകൾ ഉണ്ട്

1.തോട്ടപുഴശ്ശേരി വില്ലേജ് : എം ടി എൽ പി എസ് നെടുംപ്രയാർ
2. കവിയൂർ വില്ലേജ് : അംഗനവാടി മനക്കച്ചിറ
3. കുട്ടപ്പുഴ വില്ലേജ് : സെന്റ്‌ തോമസ് എച്ച് എസ് എസ് തിരുമൂലപ്പുറം
4. കോയിപുറം വില്ലേജ് : സെന്റ് തോമസ് എൽ പി എസ് തട്ടക്കാട് , ഐ പി സി ഹാൾ തട്ടക്കാട്
5. ഇരവിപേരൂർ വില്ലേജ് : എൻ എസ് എസ് കരയോഗം നല്ലൂർത്തനം
6. നെടുമ്പുറം വില്ലേജ് : എം ടി എൽ പി എസ് കല്ലുംകൽ, കമ്മ്യൂണിറ്റി ഹാൾ കാരത്ര

94 കുടുംബങ്ങളിലെ 367 ആളുകളെ ആറു വില്ലേജുകളിലെ ഈ എട്ടു ക്യാമ്പുകളിലായി മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് സൈന്യവും എന്‍ഡിആര്‍എഫും ജില്ലയില്‍

അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിന് 70 പേരടങ്ങുന്ന സൈന്യത്തിന്റെ മൂന്നു കോളം ടീമും ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) 25 പേരടങ്ങുന്ന ഒരു ടീമും ജില്ലയില്‍ എത്തി. എന്‍ ഡിആര്‍എഫിന്റെ 25 അംഗങ്ങളും നാല് ബോട്ടുകളും അടങ്ങുന്ന ഒരു ടീമും, സൈന്യത്തിന്റെ ഓഫീസറുള്‍പ്പെടെ 70 പേരടങ്ങുന്ന ടീമുമാണ് എത്തിയിട്ടുള്ളത്.

22 പേര്‍ അടങ്ങുന്ന മൂന്ന് സംഘങ്ങളാണ് സൈന്യത്തില്‍ ഉള്ളത്. സൈന്യത്തിന്റെ ഒരു ബോട്ടും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിട്ടുണ്ട്. കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ തുടങ്ങിയ ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിന്‌ ഇന്ന് NDRF team ന്റെ സേവനം ഉപയോഗിക്കും.

എന്‍ഡിആര്‍എഫ് ടീമിനെ റാന്നിയിലാണ് നിയോഗിച്ചിരിക്കുന്നത്. റാന്നി ഗസ്റ്റ് ഹൗസിലാണ് എന്‍ഡിആര്‍എഫ് ടീം ക്യാമ്പുചെയ്യുക. സൈന്യത്തിന്റെ 22 പേരടങ്ങുന്ന ഒരു ടീമിനെ തിരുവല്ലയിലേക്ക് നിയോഗിച്ചു.തിരുവല്ല ഡിടിപിസി സത്രത്തിലാണ് ടീം ക്യാമ്പുചെയ്യുക

What's Your Reaction?

like

dislike

love

funny

angry

sad

wow