ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്; പരാതിയുമായി യുവ നടി

May 29, 2024 - 11:25
May 30, 2024 - 15:11
 0
ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്; പരാതിയുമായി യുവ നടി

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പാലവട്ടം പീഡിപ്പിച്ചുവെന്നാണ് യുവ നടി പരാതിയിൽ പറയുന്നത്. പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം വ്യക്തിവൈരാഗ്യം മൂലമാണ് പരാതിയെന്നാണ് ഒമർ ലുലു പറയുന്നത്. റഹ്മാനെ നായകനാക്കി ‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ ഒമർ ലുലു. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഷീലു എബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow