വിമാനത്തിനുള്ളില്‍ മാസ്‌കില്ലെങ്കില്‍ നടപടി; കര്‍ശന നിര്‍ദ്ദേശവുമായി ഡിജിസിഎ.

രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിസിഎ. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

Aug 19, 2022 - 08:47
Aug 19, 2022 - 08:50
 0
വിമാനത്തിനുള്ളില്‍ മാസ്‌കില്ലെങ്കില്‍ നടപടി; കര്‍ശന നിര്‍ദ്ദേശവുമായി ഡിജിസിഎ.

രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിസിഎ. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും യാത്രക്കാര്‍ അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വാണിജ്യ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു. കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന യാത്രക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

 ആഗസ്റ്റ് 1 മുതല്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളില്‍ 100% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഓരോ ദിവസവും അഞ്ചിലധികം കൊവിഡ് മരണങ്ങളാണ് ദേശീയ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ ഏകദേശം രണ്ട് മടങ്ങ് വര്‍ദ്ധനവും രേഖപ്പെടുത്തി. 307 കോവിഡ് രോഗികളാണ് ആഗസ്റ്റ് ഒന്ന് വരെ ആശുപത്രികളില്‍ കഴിഞ്ഞിരുന്നത്. ഇത് 588 ആയി ഉയര്‍ന്നു. ഇതില്‍ 205 പേര്‍ക്ക് ഓക്‌സിജന്‍ ആവശ്യമാണ്. 22 പേര്‍ വെന്റിലേറ്റര്‍ പിന്തുണയിലാണ് തുടരുന്നത്. ഐസിയുവില്‍ 98 രോഗികളായിരുന്നത് നിലവില്‍ 202 ആയി ഇരട്ടിയായി.

What's Your Reaction?

like

dislike

love

funny

angry

sad

wow