'പോപ്പുലർഫ്രണ്ട് പ്രവർത്തകനായ ഹൈക്കോടതി അഭിഭാഷകൻ നേതാക്കളെ വധിക്കാനുളള സ്ക്വാഡിലെ അംഗം': എൻഐഎ
കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനിടെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അഡ്വ. മുബാറക്ക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡിലെ അംഗമാണെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. ആയോധനകല പരിശീലിച്ച മുബാറക് സ്ക്വാഡിലെ അംഗങ്ങളെ പരിശീലിപ്പിക്കാൻ നേതൃത്വം നൽകിയിരുന്നതായും എൻഐഎ പറയുന്നു. മുബാറക്കിന്‍റെ വീട്ടില്‍നിന്ന് മഴു, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയതായും എന്‍ഐഎ പറയുന്നു. ബാഡ്മിന്‍റൺ റാക്കറ്റിന്‍റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയതെന്നും എഐഎ പറഞ്ഞു.
നിരോധിച്ച സംഘടനയായ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ 56 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സി ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് റെയ്ഡ് നടത്തിയത്. പി.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിയുടെ വീട്ടിലുൾപ്പെടെയാണ്റെയ്ഡ്. രണ്ടാം നിര പ്രാദേശിക നേതാക്കളുടെ വീട്ടിലാണ് അതിരാവിലെ അന്വേഷണ സംഘമെത്തിയത്. ഇവരിൽ പലരുടേയും സാമ്പത്തിക സ്രോതസിലെ സംശയമാണ് റെയ്ഡിന് കാരണം.
നേരത്തെ PFI ഭാരവാഹി ആയിരുന്ന മണ്ണാർക്കാട് കോട്ടോപ്പാടത്തു നാസർ മൗലവിയുടെ ഉൾപ്പടെ വീടുകളിൽ റെയ്ഡ് നടന്നു. തിരുവനന്തപുരത്ത് തോന്നയ്ക്കൽ, പള്ളിക്കൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ റെയ്ഡ് നടക്കുന്നു. പി.എഫ്.ഐ. നിരോധനത്തിന്റെ തുടർച്ചയായാണ് പരിശോധന. എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയിൽ നാലിടത്തും ഏജൻസി റെയ്ഡ് നടത്തി. ആലപ്പുഴയിലെ ചന്തിരൂർ, വണ്ടാനം, വീയപുരം, ഓച്ചിറ, എറണാകുളം ജില്ലയിലെ എടവനക്കാട്, ആലുവ, വൈപ്പിൻ മേഖലകളിലാണ് പരിശോധന നടത്തിയത്.
ക്രിമിനൽ പശ്ചാത്തലമുള്ള പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളും എൻഐഎയുടെ നിരീക്ഷണത്തിലാണ്. സ്വാഭാവിക പരിശോധനയാണ് നടത്തിയതെന്ന് എൻഐഎ പറഞ്ഞിരുന്നു. നിരീക്ഷണത്തിലായിരുന്ന നേതാക്കളുടെ വീടുകളിലാണ് പരിശോധന. അറസ്റ്റ് അടക്കമുള്ള തുടർനടപടികൾ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രം.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ രഹസ്യ കൂട്ടായ്മകൾ ഉണ്ടാക്കി സമാന്തര പ്രവർത്തനങ്ങൾ തുടർന്നിരുന്നതായും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
What's Your Reaction?