To create record | 9 കിലോമീറ്റര്‍ നീളമുള്ള ത്രിവര്‍ണ പതാക ഉയര്‍ത്തി ലോക റെകോര്‍ഡ് സൃഷ്ടിക്കാന്‍ 50,000 പേര്‍; സ്വാതന്ത്ര്യ ദിനത്തിൽ ഇവർ ചരിത്രമെഴുതും
ഒന്‍പത് കിലോമീറ്റര്‍ നീളമുള്ള ത്രിവര്‍ണ പതാക ഉയര്‍ത്തി ലോക റെകോര്‍ഡ് സൃഷ്ടിക്കാന്‍ 50,000 പേര്‍. കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ചെറിയ താലൂക്കില്‍ 50,000-ത്തിലധികം ആളുകള്‍ ഒമ്പത് കിലോമീറ്റര്‍ നീളവും ഒമ്പത് അടി വീതിയുമുള്ള ത്രിവര്‍ണ പതാക ഉയര്‍ത്തും. തിങ്കളാഴ്ച രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ലോക റെകോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിവര്‍.

ജീവകാരുണ്യപ്രവര്‍ത്തകനും സന്തോഷ് ലാഡ് ഫൗൻഡേഷന്‍ പ്രസിഡന്റുമായ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സന്തോഷ് ലാഡിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2021 ഓഗസ്റ്റ് 15ന്, സന്തോഷ് ലാഡ് ഫൗൻഡേഷന്‍ 8,000 പേരുമായി നടത്തിയ റാലിയില്‍ രണ്ട് കിലോമീറ്റര്‍ നീളവും ഒമ്പത് അടി വീതിയുള്ള ത്രിവര്‍ണ പതാക വഹിച്ചുകൊണ്ട് ഇന്‍ഡ്യ ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. ഇത്തവണ ഒമ്പത് കിലോമീറ്റര്‍ നീളവും ഒമ്പത് അടി വീതിയുമുള്ള കൂറ്റന്‍ ത്രിവര്‍ണ പതാക വഹിച്ച് വേള്‍ഡ് ബുക് ഓഫ് റെകോര്‍ഡില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്.
ഇന്‍ഡ്യ ഒരു സ്വതന്ത്ര രാഷ്ട്രമായി 75 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ കലഘട്ഗി - അല്‍നാവര്‍ താലൂകിലെ യുവാക്കളും വൃദ്ധരും സ്ത്രീകളും കുട്ടികളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും പങ്കെടുക്കും. ഹുബ്ബള്ളി-ധാര്‍വാഡ് ജില്ലയിലെ കലഘട്ഗി - അല്‍നവര്‍ താലൂക് ഓഗസ്റ്റ് 15 ന് ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്.
Over 50,000 people to hold 9-km long tricolour in Karnataka's Dharwad to create world record
What's Your Reaction?