ബംഗ്ലാദേശില്‍ നിന്ന് മനുഷ്യക്കടത്ത്; പശ്ചിമ ബംഗാളില്‍ നിന്ന് ബിജെപി യുവനേതാവ് അറസ്റ്റില്‍

Jul 3, 2024 - 22:13
 0
ബംഗ്ലാദേശില്‍ നിന്ന് മനുഷ്യക്കടത്ത്; പശ്ചിമ ബംഗാളില്‍ നിന്ന് ബിജെപി യുവനേതാവ് അറസ്റ്റില്‍

വ്യാജ രേഖകളുണ്ടാക്കി ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ആളുകളെ ഇന്ത്യയിലേക്കെത്തിച്ച ബിജെപി യുവനേതാവ് അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ബാഗ്ദാഹ് ബ്ലോക്ക് യുവമോര്‍ച്ച സെക്രട്ടറിയായ ബിക്രം റോയ് ആണ് അറസ്റ്റിലായത്. ലഖ്‌നൗ ഭീകര വിരുദ്ധ സ്‌ക്വാഡാണ് കേസില്‍ ബിക്രം റോയിയെ അറസ്റ്റ് ചെയ്തത്.

വ്യാജ രേഖകളുടെ സഹായത്തോടെ ബംഗ്ലാദേശികളെ ഇന്ത്യയിലെത്താന്‍ സഹായിച്ചെന്നാണ് ബിക്രം റോയിക്കെതിരെയുള്ള കേസ്. ഒന്നിലേറെ തവണ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ബംഗ്ലാദേശ് പൗരന്റെ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് ബിക്രം റോയിയെ കുറിച്ചുള്ള വിവരം യുപി പൊലീസിന് ലഭിക്കുന്നത്.

ഇതേ തുടര്‍ന്ന് യുപി പൊലീസ് വിവരങ്ങള്‍ എടിഎസിന് കൈമാറുകയായിരുന്നു. ബാഗ്ദാഹ് പൊലീസിനൊപ്പം ബിക്രം റോയിയുടെ വീട്ടിലെത്തിയ എടിഎസ് സംഘം വീടിനുള്ളില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ബിക്രമിനെ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow