നിക്ഷേപ തട്ടിപ്പ്, കൈക്കൂലി നൽകി കരാർ നേടി; അദാനിക്കെതിരേ അമേരിക്കയിൽ വഞ്ചനയ്ക്കും തട്ടിപ്പിനും കേസ് | Case against Adani
ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ശതകോടികളുടെ സൗരോർജ കരാർ നേടിയെന്ന് ആരോപിച്ച് അദാനി ഗ്രീൻ എനർജിക്ക് എതിരേ അമേരിക്കയിൽ കേസ്. ഗൗതം അദാനിയുടെ പേരിലാണ് കേസ് എന്നാണ് വിവരം. 250 മില്ല്യൺ ഡോളറിൽ അധികം കൈക്കൂലിയായി നൽകിയതായാണ് വിവരം.
വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് കേസെടുത്തിരിക്കുന്നത്. ന്യൂയോർക്കിലെ യുഎസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരായി കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യയിൽ സൗരോർജ കോൺട്രാക്റ്റുകൾ ലഭിക്കുന്നതിനായാണ് അദാനി ഇന്ത്യൻ അധികൃതർക്ക് കൈക്കൂലി നൽകിയത്. ഈ വിവരം മറച്ചുവച്ച് അമേരിക്കയിൽ വൻ നിക്ഷേപ തട്ടിപ്പ് നടത്തിയതായും കേസുണ്ട്.
നിക്ഷേപകരിൽനിന്ന് 175 മില്ല്യൺ ഡോളർ സമാഹരിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഗൗതം അദാനിയും ബന്ധു സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ.
What's Your Reaction?