Dileep in Parakkum Pappan | ദിലീപ് സൂപ്പർ ഹീറോ ആകുമോ? 'പറക്കും പപ്പൻ' പോസ്റ്റർ പുറത്തിറക്കി നടൻ
മലയാളത്തിൽ ഒരു സൂപ്പർഹീറോ ചിത്രവും പിറക്കും മുൻപേ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ദിലീപിന്റെ (Dileep) പറക്കും പപ്പൻ (Parakkum Pappan). 2018ലാണ് ഈ സിനിമ അന്നൗൻസ് ചെയ്തത്. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം നടന്റെ പിറന്നാൾ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിയാൻ വിഷ്ണുവാണ്. ലോക്കൽ സൂപ്പര്‍ ഹീറോ ആയാണ് ദിലീപ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭമാണിത്.
മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് റാഫിയാണ് തിരക്കഥയെഴുതിയിരിക്കുന്നത്, സൂപ്പർഹീറോ സിനിമയിൽ പറക്കാനുള്ള ശക്തി നേടുന്ന ഒരു ഗ്രാമത്തിലെ സാധാരണക്കാരന്റെ കഥയാണ് പറയുന്നത്.
അനിരുദ്ധ് രവിചന്ദർ ഈ സിനിമയ്ക്ക് സംഗീതമൊരുക്കും എന്നൊരു വാർത്ത വന്നിരുന്നു.
അതേസമയം, സൂപ്പർ ഹിറ്റായ രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ തമന്ന ഭാട്ടിയയാണ് നായിക. ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.\
ദിലീപിന്‍റെ കരിയറിലെ 147ാം ചിത്രമാണ് ഇത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.
What's Your Reaction?