പത്തുവയസുകാരനായ മകന് മുന്നിൽ അമ്മയെ പൊലീസ് വലിച്ചിഴച്ച സംഭവത്തിൽ ദൃശ്യങ്ങൾ സഹിതം പരാതി
മഞ്ചേരിയിൽ പത്ത് വയസുകാരനായ മകൻ നോക്കി നിൽക്കെ അർധരാത്രി യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയതായി പരാതി. മഞ്ചേരി കൂമംകുളം സ്വദേശി അമൃത എന്‍ ജോസാണ് പൊലീസിനെതിരെ രംഗത്തെത്തിയത്.
മഞ്ചേരിയിൽ പത്ത് വയസുകാരനായ മകൻ നോക്കി നിൽക്കെ അർധരാത്രി യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയതായി പരാതി. മഞ്ചേരി കൂമംകുളം സ്വദേശി അമൃത എന്‍ ജോസാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. എന്നാൽ രാത്രി ടൗണിൽ പാർക്ക് ചെയ്ത വാഹനത്തിൽ പരിശോധന നടത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് നടപടി എടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്. രാത്രി ചായ കുടിക്കാൻ നിർത്തിയപ്പോൾ അപ്രതീക്ഷിതമായെത്തിയ പൊലീസ് തട്ടിക്കയറി എന്നും അസഭ്യം പറഞ്ഞെന്നുമാണ് ആക്ഷേപം. സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച സഹോദരനില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും മർദ്ദനമേറ്റു. പത്തു വയസുകാരനായ കുട്ടിയുണ്ടെന്ന കാര്യം പരിഗണിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ടൗണിൽ ലഹരി സംഘങ്ങളുടെ സാന്നിധ്യം സജീവമായുള്ള ഭാഗത്താണ് രാത്രി സമയത്ത് കാർ പാർക്ക് ചെയ്തതെന്നും ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാൻ ചെന്നപ്പോൾ തടഞ്ഞതുകൊണ്ടാണ് യുവതിയെ അടക്കം കസ്റ്റഡിയിൽ എടുക്കേണ്ടി വന്നതെന്നും മഞ്ചേരി പൊലീസ് പറഞ്ഞു.
What's Your Reaction?