തുർക്കിയിൽ വൻ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു; ചാവേർ ആക്രമണമെന്ന് സംശയം

തുർക്കിയിൽ വൻ സ്ഫോടനം. ഇസ്താംബുളിലെ തിരക്കേറിയ തെരുവിലാണ് ഉച്ചയ്ക്കു ശേഷം സ്ഫോടനം നടന്നത്. ചാവേർ ആക്രമണമാണെന്നാണ് സംശയം. നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Nov 14, 2022 - 13:19
 0
തുർക്കിയിൽ വൻ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു; ചാവേർ ആക്രമണമെന്ന് സംശയം

തുർക്കിയിൽ വൻ സ്ഫോടനം. ഇസ്താംബുളിലെ തിരക്കേറിയ തെരുവിലാണ് ഉച്ചയ്ക്കു ശേഷം സ്ഫോടനം നടന്നത്. ചാവേർ ആക്രമണമാണെന്നാണ് സംശയം. നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ആറ് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. പരിക്കേറ്റ അമ്പതിലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരണനിരക്ക് ഇനിയും കൂടിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇസ്താബുളിലെ പ്രശസ്തമായ ഇസ്തികലാൽ അവന്യൂവിലാണ് സ്ഫോടനം നടന്നത്. ഞായറാഴ്ച്ചയായതിനാൽ വൻതിരക്കായിരുന്നു ഇവിടെ. ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് എർദോഗൻ നീചമായ ആക്രമണമാണ് നടന്നതെന്ന് പ്രതികരിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിക്ക് ഇന്തൊനീഷ്യയിലേക്ക് പുറപ്പെടുന്നതിന് മുൻപാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്ഫോടനം നടന്ന സമയത്ത് സമീപ പ്രദേശങ്ങളിൽ വൻ പ്രകമ്പനം ഉണ്ടാകുന്നതും ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതുമായ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന, റസ്റ്ററന്റുകളും കടകളും നിറഞ്ഞ ഇസ്തിൽകൽ ഷോപ്പിങ് സ്ട്രീറ്റിലാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനമുണ്ടായതോടെ ആളുകൾ ഭയന്ന് ഓടുകയായിരുന്നു. സ്ഫോടനമുണ്ടാകാൻ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, ചാവേറാക്രമണമാണു നടന്നതെന്ന് സംശയിക്കുന്നു.

നാലു പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേർ ആശുപത്രിയിലാണ് മരിച്ചത്. സ്ഫോടനമുണ്ടായതോടെ കടകൾ അടച്ചൂപൂട്ടുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ബോംബാക്രമണത്തെക്കുറിച്ച് യാതൊരു സൂചനയും അധികൃതർക്കുണ്ടായിരുന്നില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനാൽ സംഭവം രാജ്യത്തെ ഞെട്ടിച്ചു. സ്ഥലത്തു നിരവധി ക്യാമറകളുണ്ടെന്നും എങ്ങനെയാണു സ്ഫോടനമുണ്ടായതെന്നും ഉടൻ തന്നെ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരിട്ടുണ്ട്.

ജനങ്ങൾ പരിഭ്രാന്തരായി ഓടിയെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ‘‘വലിയ ശബ്ദത്തോടെയാണ് സ്ഫോടനം നടന്നത്. കറുത്ത പുകയായിരുന്നു’’ – 57കാരനായ സെമാൽ ഡെനിശിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

English Summary: Blast At Busy Street In Turkey's Istanbul

What's Your Reaction?

like

dislike

love

funny

angry

sad

wow