'ജനാഭിലാഷം പാലിക്കാനായില്ല'; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വെച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജുവെച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ പിന്തുണ നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി വെച്ചത്. ലിസ് രാജി വെക്കുന്നത് അധികാരം ഏറ്റ് നാൽപത്തിയഞ്ചാം ദിവസം. ജനാഭിലാഷം പാലിക്കായില്ലെന്ന് ലിസ് ട്രസ് പ്രതികരിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജുവെച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ പിന്തുണ നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി വെച്ചത്. ലിസ് രാജി വെക്കുന്നത് അധികാരം ഏറ്റ് നാൽപത്തിയഞ്ചാം ദിവസം. ജനാഭിലാഷം പാലിക്കായില്ലെന്ന് ലിസ് ട്രസ് പ്രതികരിച്ചു. പിൻഗാമിയെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരും.
ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രിയായിരുന്ന ആളായി ലിസ് ട്രസ്. കൺസർവേറ്റീവ് സ്ഥാനവും രാജിവെച്ചു. അടുത്താഴ്ച പുതിയ നേതാവിനെ തെരഞ്ഞെടുക്കും. ലിസ് ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വൻ വിമർശനമാണ് ഉയർന്നത്.
ബ്രിട്ടണ്‍ നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം ട്രഷറി ചീഫ് അവതരിപ്പിച്ച പുതിയ സാമ്പത്തിക നയമാണെന്നും പുനർവിചിന്തനം ചെയ്യാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ലിസ് ട്രസ് തുറന്നു സമ്മതിച്ചിരുന്നു.
What's Your Reaction?