മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Oct 21, 2024 - 08:06
 0
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടി (70) അന്തരിച്ചു. ഇന്നലെ രാത്രി 8.45ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനായാണ് അദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.

1980ല്‍ കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനയായ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ ആയി. കര്‍ഷക കോണ്‍ഗ്രസില്‍തന്നെ കഴിഞ്ഞ 45 വര്‍ഷമായി ഉറച്ചുനിന്നു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, 17 വര്‍ഷം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ കര്‍ഷകര്‍ക്കുവേണ്ടി പോരാട്ടം നടത്തി. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടന രൂപവത്കരിക്കുന്നതിന് അദ്ദേഹത്തെ 2016ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോഓഡിനേറ്റര്‍ ആയി എ.ഐ.സി.സി നിയമിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഹോള്‍ട്ടികോര്‍പ് ചെയര്‍മാനായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. 2021ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. 

സംസ്‌കാരം നാളെ വൈകീട്ട് നാലിന്.

What's Your Reaction?

like

dislike

love

funny

angry

sad

wow