സർക്കാർജീവനക്കാർ സ്വകാര്യ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' ബോർഡ് വെച്ചാൽ നടപടിയെടുക്കുമെന്ന് MVD

സർക്കാർ ജീവനക്കാർ സ്വകാര്യ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' ബോർഡ് ഉപയോഗിച്ചാല്‍ കര്‍ശനനടപടിയെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്. നിയമം ലംഘിച്ച് ഈ ബോര്‍ഡ് വെയ്ക്കുന്നവരെ കണ്ടെത്താന്‍ വാഹനവകുപ്പ് പട്ടിക തയ്യാറാക്കി തുടങ്ങി.

Nov 12, 2022 - 01:16
 0
സർക്കാർജീവനക്കാർ സ്വകാര്യ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' ബോർഡ് വെച്ചാൽ നടപടിയെടുക്കുമെന്ന് MVD

സർക്കാർ ജീവനക്കാർ സ്വകാര്യ വാഹനങ്ങളിൽ 'കേരള സ്റ്റേറ്റ്' ബോർഡ് ഉപയോഗിച്ചാല്‍ കര്‍ശനനടപടിയെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്. നിയമം ലംഘിച്ച് ഈ ബോര്‍ഡ് വെയ്ക്കുന്നവരെ കണ്ടെത്താന്‍ വാഹനവകുപ്പ് പട്ടിക തയ്യാറാക്കി തുടങ്ങി. നിയമ പ്രകാരമല്ലാതെ സ്വകാര്യ വാഹനത്തില്‍ 'കേരള സ്റ്റേറ്റ്' ബോര്‍ഡ് ഉപയോഗിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

വി ഐ.പി. സന്ദര്‍ശനം പോലുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ ടാക്സികളില്‍ 'കേരള സ്റ്റേറ്റ്' ബോര്‍ഡ് സ്ഥാപിക്കാറുണ്ടെങ്കിലും ഇത് മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയോടെ മാത്രമാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാൽ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ടാക്സികള്‍ വാടകയ്ക്ക് വിളിച്ചും ഇത്തരം തട്ടിപ്പ് നടത്തുന്നത് വര്‍ധിച്ചുവരുന്നുണ്ട്.

ബാങ്കിലെയും ഇന്‍ഷുറന്‍സ് ഓഫീസിലെയും ഉദ്യോഗസ്ഥര്‍ കേരള സ്റ്റേറ്റ്, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നീ ബോര്‍ഡുകള്‍ വാഹനത്തില്‍ പതിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow