എ ഡി ജി പി- ആർ എസ് എസ് നേതാവ് കൂടിക്കാഴ്ച്ച: സംഭവം ഡി ജി പി അന്വേഷിക്കും, ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം | DGP will investigate ADGP-RSS leader meeting
എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവം അന്വേഷിക്കുന്നത് സംസ്ഥാന പൊലീസ് മേധാവി. ഉടൻ തന്നെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കും. ഡി ജി പി പരിശോധിക്കുന്നത് സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ്. ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ അജിത് കുമാറിനെ ഉടന്‍ തന്നെ ചുമതലയില്‍ നിന്നും നീക്കുമെന്നാണ് വിവരം.
എ ഡി ജി പി തൃശൂരിൽ വച്ച് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബെലെയുമായും, തിരുവനന്തപുരത്ത് വച്ച് ആർ എസ് എസ് നേതാവ് രാം മാധവുമായുമാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഡി ജി പിക്ക് നൽകിയിരിക്കുന്ന നിർദേശം എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിക്കാനാണ്.
അതേസമയം, എ ഡി ജി പി ആർ എസ് എസ് നേതാവിനെ കണ്ടത് പാർട്ടിയെ അലട്ടുന്ന വിഷയമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ പറഞ്ഞിരുന്നു.
What's Your Reaction?