ജിമെയിൽ പാസ്സ്‌വേർഡ് എങ്ങനെ മാറ്റാം?

നമ്മളില്‍ മിക്കവരും ഇന്ന് ഒഫീഷ്യൽ ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ജിമെയില്‍ ഉപയോഗിക്കുന്നവരാണ്. ഒന്നിലധികം ജിമെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ പാസ്സ്‌വേർഡ് മറന്നു പോകുന്നത് സ്വാഭാവികമാണ്.

Oct 29, 2019 - 14:01
 0
ജിമെയിൽ പാസ്സ്‌വേർഡ് എങ്ങനെ മാറ്റാം?

ഒരു യൂസർക്ക് ഒരു ജിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി എന്ന ആശയത്തിലാണ് ജിമെയിൽ ആരംഭിച്ചത്. അന്ന് പക്ഷെ മിക്ക ആളുകളും ഇത് മറ്റൊരു ക്ലാസിക് ഏപ്രിൽ ഫൂൾ തമാശയാണെന്ന് കരുതി. ഇന്നിപ്പോൾ പതിനഞ്ചു വർഷങ്ങൾക്കിപ്പുറം വെബ് മെയിൽ സംവിധാനത്തെ അടിമുടി മാറ്റിയ ജിമെയിൽ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു. ഫോണിലും ടാബിലും ലാപ്‌ടോപ്പിലുമെല്ലാം പല രാജ്യങ്ങളിൽ പല പല കോണിലിരുന്ന് നമ്മളെല്ലാം പലതരം സന്ദേശങ്ങൾ പലർക്കും അയച്ചുകൊണ്ടിരിക്കുകയാണ്

2019ൽ 15 ജിബി സൗജന്യ സ്റ്റോറേജ്, 50MB സൈസ് വരെയുള്ള ഡാറ്റ സ്വീകരിക്കാനുള്ള എളുപ്പം, 25MB വരെ സൈസുള്ള ഇമെയിലുകൾ അയക്കാനുള്ള സൗകര്യം എന്നിങ്ങനെ എത്തി നിൽക്കുന്നു ജിമെയിലിന്റെ വളർച്ച.

നമ്മുടെയെല്ലാം ജോലി സംബന്ധമായ രഹസ്യ സ്വഭാവമുള്ള പല വിവരങ്ങളും ജിമെയിൽ ഇൻബോക്സിലാണുള്ളത്. അതുകൊണ്ടുതന്നെ ടു സ്റ്റെപ് വേരിഫിക്കേഷനിലൂടെയോ, നല്ല പാസ്സ്‌വേർഡ് നൽകിയോ ഇൻബോക്സ് എപ്പോഴും സുരക്ഷിതമാക്കി വെക്കണം. പ്രത്യേകിച്ച് ഹാക്കർമാരുടെ ഭീഷണി വളരെ കൂടുതലായതിനാൽ ഇടക്കിടക്ക് പാസ്സ്‌വേർഡുകൾ മാറ്റി നൽകുന്നതാണ് നല്ലത്.

ജിമെയിൽ പാസ്സ്‌വേർഡിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തും മുൻപേ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ മാപ്, ഗൂഗിൾ ഡ്രൈവ് തുടങ്ങി ഗൂഗിളിന്റെ എല്ലാ അക്കൗണ്ടുകളും ഗൂഗിൾ അക്കൗണ്ട് പാസ്സ്‌വേർഡിലാണ് പ്രവർത്തിക്കുന്നതെന്ന് മറന്നു പോവരുത്.

ഒരുപാട് പാസ്സ്‌വേർഡുകൾ ഉപയോഗിക്കുമ്പോൾ ചിലതെല്ലാം വിട്ടുപോകാൻ സാധ്യത വളരെ കൂടുതലാണ്. ഇനിയെങ്ങാനും ജിമെയിൽ പാസ്സ്‌വേർഡ് മറന്നു പോയാൽ പേടിക്കണ്ട, വീണ്ടെടുക്കാൻ മാർഗങ്ങളുണ്ട്.
 

  • ജിമെയിൽ പാസ്സ്‌വേർഡ് മറന്നു പോയെങ്കിൽ അക്കൗണ്ട് നിങ്ങളുടേതാണെന്നു സ്ഥിരീകരിക്കാനായി ഗൂഗിൾ ചില ചോദ്യങ്ങൾ ചോദിച്ചേക്കും, കൂടാതെ ഒരു ഇമെയിലും അയക്കും.
  • അതിനുശേഷം നിങ്ങളുടെ അഡ്രസ്സ്‌ബുക്കിൽ noreply@google.com ആഡ് ചെയ്യുക.
  • മുൻപ് ജിമെയിൽ അക്കൗണ്ടിൽ ഉപയോഗിക്കാത്ത പുതിയ പാസ്സ്‌വേർഡ് ആഡ് ചെയ്യുക.

സുരക്ഷാ പ്രശ്നങ്ങൾ കാരണമാണോ നിങ്ങൾ പാസ്സ്‌വേർഡ് മാറ്റുന്നത്? ആണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ മാത്രം ചെയ്താൽ മതിയാകും. കമ്പ്യൂട്ടറിൽ നിന്നും ആൻഡ്രോയിഡ് ഐഒഎസ് സ്മാർട്ഫോണുകളിൽ നിന്നും ജിമെയിൽ പാസ്സ്‌വേർഡ് മാറ്റാൻ കഴിയും.

കമ്പ്യൂട്ടറിൽ

  • ഗൂഗിൾ അക്കൗണ്ട് പേജ് തുറന്നതിന് ശേഷം മുകളിൽ വലതു ഭാഗത്തുള്ള സൈൻ ഇൻ ബട്ടൺ ക്ലിക്ക് ചെയ്യുക.
  • സൈൻ ഇൻ ചെയ്തതാണെങ്കിൽ ഇടതു ഭാഗത്തുള്ള "സെക്യൂരിറ്റി" ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ഇതിനു ശേഷം തുറന്നു വരുന്ന വെബ് പേജിൽ "പാസ്സ്‌വേർഡ്" എന്നുള്ള ഓപ്‌ഷൻ കാണാൻ കഴിയും.
  • പുതിയ പാസ്സ്‌വേർഡ് എന്റർ ചെയ്തതിനു ശേഷം ചേഞ്ച് പാസ്സ്‌വേർഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

ആൻഡ്രോയിഡ് സ്മാർട്ഫോണിൽ

  • ഫോണിൽ സെറ്റിങ്സിൽ നിന്നും ഗൂഗിൾ അക്കൗണ്ട് തിരഞ്ഞെടുക്കുക.
  • "സെക്യൂരിറ്റി" ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • സൈനിങ്‌ ഇൻ ടു ഗൂഗിൾ എന്ന തലക്കെട്ടിനു താഴെ നിന്നും "പാസ്സ്‌വേർഡ്" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.വീണ്ടും സൈൻ ഇൻ ചെയ്യേണ്ടി വരും .
  • പുതിയ പാസ്സ്‌വേർഡ് ഉണ്ടാക്കുക, അതിനുശേഷം "Change Password " ൽ ക്ലിക്ക് ചെയ്യുക.

ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ

  • ജിമെയിൽ ആപ്പ് ഓൺ ചെയ്ത് Menu>Settings>account>Manage your Google Account എന്നിങ്ങനെ തിരഞ്ഞെടുക്കുക.
  • ഇതിനു മുകളിലുള്ള "Personal info" ക്ലിക്ക് ചെയ്യുക.
  • "Profile" സെക്ഷനിൽ നിന്നും "Password" തിരഞ്ഞെടുക്കുക.
  • പുതിയ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തതിന് ശേഷം ചേഞ്ച് പാസ്സ്‌വേർഡ് സെലക്ട് ചെയ്യുക

What's Your Reaction?

like

dislike

love

funny

angry

sad

wow