'ആവശ്യത്തിന് പ്രസക്തിയില്ല'; മാസപ്പടിയിൽ ഷോൺ ജോർജ് നൽകിയ ഹർജികൾ ഹൈക്കോടതി അവസാനിപ്പിച്ചു

May 30, 2024 - 13:46
 0
'ആവശ്യത്തിന് പ്രസക്തിയില്ല'; മാസപ്പടിയിൽ ഷോൺ ജോർജ് നൽകിയ ഹർജികൾ ഹൈക്കോടതി അവസാനിപ്പിച്ചു

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടിയുമായി ബന്ധപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജികൾ ഹൈക്കോടതി അവസാനിപ്പിച്ചു. എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചതിനാൽ പ്രധാന ആവശ്യത്തിന് പ്രസക്തിയില്ലായെന്ന് കോടതി വ്യക്തമാക്കി. അതേസമയം അന്വേഷണം ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജി ജൂലൈ 15 ന് പരിഗണിക്കാൻ മാറ്റി.

ഷോൺ ജോർജിന്റെ രണ്ട് ഹർജികളായിരുന്നു ഹൈക്കോടതിയിൽ ഉണ്ടായിരുന്നത്. ഒന്ന് പ്രധാന ഹർജിയും മറ്റൊന്ന് കഴിഞ്ഞദിവസം നൽകിയ ഉപഹർജിയുമായിരുന്നു. ഈ ഹർജികളാണ് ഹൈക്കോടതി ഇപ്പോൾ അവസാനിപ്പിച്ചിട്ടുള്ളത്. ഇതിൽ പ്രധാന ഹർജി നേരത്തെ ഹൈക്കോടതി ഉത്തരവിടുന്നതിന് മുൻപ് തന്നെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചതിനാൽ ഇനി പ്രസക്തി ഉണ്ടാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് സീരിസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ വേണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ആ ഹർജിയോടൊപ്പമാണ് കഴിഞ്ഞദിവസം വീണ്ടുമൊരു ഉപഹർജി ഷോൺ ജോർജ് നൽകിയത്. എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയന്റെ വിദേശ ബാങ്ക് അക്കൗണ്ടിൽ അന്വേഷണം വേണമെന്നായിരുന്നു ഉപഹർജിയിലെ ആവശ്യം. എന്നാൽ അന്വേഷണം അവസാനിച്ചിട്ടും ഹർജിക്കാരന് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow