മെക്സിക്കൻ തിരമാലകൾക്കു മുന്നിൽ ജർമനിക്ക് ലോകകപ്പിൽ തോൽവിയോടെ തുടക്കം
അലകടലായെത്തിയ മെക്സിക്കൻ തിരമാലകൾക്കു മുന്നിൽ കാലിടറിയ നിലവിലെ ലോകചാംപ്യൻമാരായ ജർമനിക്ക് റഷ്യൻ ലോകകപ്പിൽ ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം. 35–ാം മിനിറ്റിൽ ഹിർവിങ് ലൊസാനോ നേടിയ ഗോളാണ് ലോക ചാംപ്യൻമാരുടെ നില തെറ്റിച്ചത്. ഇതോടെ ഗ്രൂപ്പ് എഫിൽ മൂന്നു പോയിന്റുമായി മെക്സിക്കോ"

മോസ്കോ∙ അലകടലായെത്തിയ മെക്സിക്കൻ തിരമാലകൾക്കു മുന്നിൽ കാലിടറിയ നിലവിലെ ലോകചാംപ്യൻമാരായ ജർമനിക്ക് റഷ്യൻ ലോകകപ്പിൽ ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം. 35–ാം മിനിറ്റിൽ ഹിർവിങ് ലൊസാനോ നേടിയ ഗോളാണ് ലോക ചാംപ്യൻമാരുടെ നില തെറ്റിച്ചത്. ഇതോടെ ഗ്രൂപ്പ് എഫിൽ മൂന്നു പോയിന്റുമായി മെക്സിക്കോ മുന്നിലെത്തി.
സുവർണാവസരങ്ങൾ പലതു പാഴാക്കിയശേഷമാണ് മെക്സിക്കോ ലക്ഷ്യം കണ്ടത്. ഗോൾ വഴങ്ങിയതോടെ കനത്ത ആക്രമണം അഴിച്ചുവിട്ട ജർമനിയെ ഫലപ്രദമായ പ്രതിരോധക്കോട്ട കെട്ടിയാണ് മെക്സിക്കോ തടുത്തുനിർത്തിയത്. രണ്ടാം പകുതിയിലെ ജർമൻ സമ്മർദ്ദങ്ങളെ അതിജീവിച്ച് ഒടുവിൽ മെക്സിക്കോയ്ക്ക് തകർപ്പൻ വിജയവും മൂന്നു പോയിന്റും.
What's Your Reaction?






