നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ആരും ഒന്നിനും നിര്‍ബന്ധിക്കില്ല; പൊന്നുചേട്ടാ ഞാന്‍ ആ വഴിയല്ല' എന്ന് തുറന്നു പറഞ്ഞതോടെ റോളില്ലാ എന്ന് പറഞ്ഞ് വിടുകയാണ് ചെയ്തത്; ഗീതി സംഗീത

ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടിയാണ് ഗീതി സംഗീത. സഹ നടി വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട് വരുന്ന ഗീതി അഭിനയിച്ച ഏറ്റവും പുതിയ സിനിമ അപ്പനാണ്. ചെറിയ വേഷം ആണെങ്കിലും മികച്ച രീതിയില്‍ നടി ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയുടെ…

Nov 8, 2022 - 04:52
Nov 8, 2022 - 08:07
 0
നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ആരും ഒന്നിനും നിര്‍ബന്ധിക്കില്ല; പൊന്നുചേട്ടാ ഞാന്‍ ആ വഴിയല്ല' എന്ന് തുറന്നു പറഞ്ഞതോടെ റോളില്ലാ എന്ന് പറഞ്ഞ് വിടുകയാണ് ചെയ്തത്;  ഗീതി സംഗീത

ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടിയാണ് ഗീതി സംഗീത. സഹ നടി വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട് വരുന്ന ഗീതി അഭിനയിച്ച ഏറ്റവും പുതിയ സിനിമ അപ്പനാണ്. ചെറിയ വേഷം ആണെങ്കിലും മികച്ച രീതിയില്‍ നടി ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളില്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗീതി. വിവാഹ മോചനം നേടി, ജോലി രാജി വെച്ച് സിനിമാ രംഗത്തെത്തിയതിനെ പറ്റി ഗീതി സംസാരിച്ചു.

മലയാള സിനിമയില്‍ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ലെങ്കിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകുമെന്നും നടി പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ തന്നോട് വന്ന് ചോദിച്ചിരുന്നു. എന്നാല്‍ അതിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്ക് റോളില്ല എന്ന് പറഞ്ഞ് വിടുകയാണ് ചെയ്തത് എന്നാണ് ഗീതി പറയുന്നത്.

ഇവിടെ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ല. പുതിയതായി വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തന്നോട് ചോദിക്കാറുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ആരും ഒന്നിനും നിര്‍ബന്ധിക്കില്ല. ചിലപ്പോള്‍ അവര്‍ ചോദിച്ചേക്കും. തന്നോട് തുടക്കത്തില്‍ രണ്ട് പേര്‍ ചോദിച്ചിരുന്നു, 'പൊന്ന് ചേട്ടാ ഞാന്‍ ആ വഴിയല്ല' എന്ന് അവരോട് പറഞ്ഞു.

ജോലിയൊക്കെ കളഞ്ഞ് ഇഷ്ടം കൊണ്ട് വന്നതാണെന്ന്. നിങ്ങള്‍ മാന്യമായി വര്‍ക്ക് ഉണ്ടെങ്കില്‍ വിളിക്കൂ, ഇല്ലെങ്കില്‍ വിട്ടേക്കൂ' എന്നും പറഞ്ഞു. പിന്നെ ആരും ചോദിക്കില്ല. 'ഒരു വര്‍ക്കുണ്ടായിരുന്നു ഗീതി, പക്ഷെ ഗീതിക്ക് പറ്റിയ വര്‍ക്ക് അല്ല' എന്ന് ചിലര്‍ പറയും.ഇവിടെ എല്ലാം പരസ്യം ആണ്. ഗീതി ഏത് തരം വര്‍ക്ക് ചെയ്യുമെന്ന് ഇന്‍ഡസ്ട്രിയില്‍ അറിയാമെന്നത് സന്തോഷമുള്ള കാര്യമാണ് എന്നാണ് ഗീതി സംഗീത പറയുന്നത്. 

തന്റെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും നടി പങ്ക് വച്ചതിങ്ങനെയാണ്. എല്ലാ കാര്യങ്ങളും അമ്മയോട് പറയുമായിരുന്നു. എന്റെ പിറകെ നടക്കുന്ന ബോയ്‌സിനെക്കുറിച്ച് പോലും അമ്മയ്ക്ക് അറിയാമായിരുന്നു. അത്രയും കൂട്ടായിരുന്നു. പക്ഷെ അമ്മ എന്റെ 17ാമത്തെ വയസ്സില്‍ മരിച്ചു. ലോകം അതോടു കൂടി തീര്‍ന്നു എന്ന് തോന്നിപ്പോയി. പലപ്പോഴും ലൈഫില്‍ അമ്മയെ മിസ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പോലും. അച്ഛനും മരിച്ചിട്ട് പത്ത് വര്‍ഷത്തോളം ആയി. സഹോദരി ആണ് ഇപ്പോള്‍ ഉള്ളത്'

ഞാന്‍ ഹൗസ് വൈഫായി വീട്ടിലേ കാര്യങ്ങളൊക്കെ നോക്കി എല്ലാവരെപ്പോലെയും ജീവിച്ച് മരിച്ച് പോവേണ്ട സ്ഥലത്ത് നിന്ന് ഇന്ന് പത്ത് പേരറിയുന്നതിന് കാരണം ജീവിതത്തിലേക്ക് കടന്ന് വന്ന ആളുകള്‍, അവരെന്നോട് കാണിച്ച കാര്യങ്ങള്‍, അതില്‍ നിന്നും പുറത്ത് വരാന്‍ കാണിച്ച ആര്‍ജവം ആണെന്ന് പറയേണ്ടി വരും. എന്റെ പുരുഷ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എന്നെ ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്'

'നമ്മളില്‍ പലരും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി ഇഷ്ടമില്ലാത്ത ജീവിതം തുടര്‍ന്ന് കൊണ്ട് പോവാറുണ്ട്. ഞാനും അങ്ങനെയൊക്കെ തന്നെ ആയിരുന്നു. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ആളാണ്' 'അച്ഛന് വിഷമം ആവരുത്, എന്റെ സഹോദരിക്ക് ഞാന്‍ കാരണം ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി ജീവിച്ച് പിന്നീട് നമ്മളിനി എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന തിരിച്ചറിവ് വരുമ്പോള്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യണം അല്ലെങ്കില്‍ ഇതില്‍ നിന്ന് പുറത്ത് വരണം. അപ്പോള്‍ ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല, ഇത് എന്റെ ജീവിതമാണ്, ജീവിക്കേണ്ടത് ഞാന്‍ മാത്രമാണ്'

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ണടച്ച് എടുത്ത് തീരുമാനങ്ങള്‍ എടുത്തു. ജോലി രാജി വെച്ചത് സഹോദരിയോട് പോലും പറഞ്ഞിരുന്നില്ല. എത്ര നാള്‍ ജീവിച്ചിരിക്കും എന്നറിയില്ല. ആ തിരിച്ചറിവ് വരാന്‍ കാരണം അമ്മയുടെ മരണം ആണ്. 37 വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണി ടെന്‍ഷനടിക്കുന്നതെന്ന് തോന്നി'

ഓരോ പ്രാവശ്യം ഒരു പ്രശ്‌നമുണ്ടാവുമ്പോഴും സോറി, ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് പറയും. പിന്നെയും അത് ആവര്‍ത്തിക്കും. ഇങ്ങനെ പോയപ്പോഴാണ് ഇനി മതിയെന്ന് തീരുമാനം എടുക്കുന്നത്. അപ്പോള്‍ എന്റെ അച്ഛനും മരിച്ചു. സഹോദരിക്ക് ജീവിതവുമായി. ഇനി ഞാന്‍ ആര്‍ക്ക് വേണ്ടി ആണ് സഹിക്കേണ്ടത് എന്ന് തോന്നി. അന്നെടുത്ത തീരുമാനത്തില്‍ അഭിമാനിക്കുന്നു, ഇപ്പോഴും ലൈഫ് സെറ്റില്‍ഡ് ഒന്നും അല്ല' പക്ഷെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നെന്നും ഗീതി സംഗീത പറഞ്ഞു.

ക്യൂബന്‍ കോളനി' എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് താരം എത്തിയത്. ആദ്യ സിനിമയില്‍ വില്ലത്തി ആയപ്പോള്‍ പലരും തന്നോട് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് പോകും എന്ന് പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊരു പ്രശ്നമുണ്ടായിട്ടില്ല എന്ന് ഗീതി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow