ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി കഞ്ചാവ് കടത്തിയ കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം (e-Commerce platform) വഴി കഞ്ചാവ് (ganja) കച്ചവടം നടത്തിയ കേസിൽ പിതാവും മകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. വിശാഖപട്ടണത്ത് (Vishakhapatnam) നിന്നാണ് പ്രതികൾ മധ്യപ്രദേശിലേക്ക് (Madhya Pradesh) കഞ്ചാവ് അയച്ചത്. സി.എച്ച് ശ്രീനിവാസ റാവു, ജെ. കുമാരസ്വാമി, ബി. കൃഷ്ണം രാജു, വെങ്കിടേശ്വര റാവു, ശ്രീനിവാസ റാവുവിന്റെ മകൻ രാഖി എന്ന സി.എച്ച്. മോഹൻ രാജു എന്നിവരാണ് അറസ്റ്റിലായത്.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം (e-Commerce platform) വഴി കഞ്ചാവ് (ganja) കച്ചവടം നടത്തിയ കേസിൽ പിതാവും മകനും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. വിശാഖപട്ടണത്ത് (Vishakhapatnam) നിന്നാണ് പ്രതികൾ മധ്യപ്രദേശിലേക്ക് (Madhya Pradesh) കഞ്ചാവ് അയച്ചത്. സി.എച്ച് ശ്രീനിവാസ റാവു, ജെ. കുമാരസ്വാമി, ബി. കൃഷ്ണം രാജു, വെങ്കിടേശ്വര റാവു, ശ്രീനിവാസ റാവുവിന്റെ മകൻ രാഖി എന്ന സി.എച്ച്. മോഹൻ രാജു എന്നിവരാണ് അറസ്റ്റിലായത്.
മധ്യപ്രദേശിലെ ഭിന്ദ് പോലീസ് അടുത്തിടെ ഒരു ഓൺലൈൻ കഞ്ചാവ് റാക്കറ്റിനെ പിടികൂടിയിരുന്നു. മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്യുകയും 20 കിലോയിലധികം കഞ്ചാവ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തുടർന്ന് നവംബർ 21നാണ് വിശാഖപട്ടണത്തിലെ കഞ്ചാരപാലയിലുള്ള വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 48 കിലോ കഞ്ചാവുമായി ശ്രീനിവാസ റാവുവിനെ പിടികൂടിയതെന്ന് വിശാഖപട്ടണം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ (എസ്ഇബി) ജോയിന്റ് ഡയറക്ടർ എസ് സതീഷ് കുമാർ പറഞ്ഞു.
കഞ്ചാവിന് പുറമെ കവറുകൾ, കാർഡ്ബോർഡ് പെട്ടികൾ, ടേപ്പുകൾ, ഇലക്ട്രോണിക് വെയിംഗ് മെഷീൻ തുടങ്ങിയ പാക്കിംഗ് സാമഗ്രികളും വീട്ടിൽ നിന്ന് കണ്ടെത്തിയതായി സതീഷ് പറഞ്ഞു. ഇ-കൊമേഴ്‌സ് സൈറ്റിൽ വെണ്ടർമാരായി രജിസ്റ്റർ ചെയ്ത മധ്യപ്രദേശിൽ നിന്നുള്ള സൂരജ് പവയ്യ, മുകുൾ ജയ്‌സ്വാൾ എന്നിവരുമായി ശ്രീനിവാസ റാവുവിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശാഖപട്ടണത്തിൽ നിന്ന് മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും സ്റ്റീവിയ ഇലകളുടെ മറവിൽ കഞ്ചാവ് കടത്തിയ കേസിൽ പവയ്യയ്ക്കും ജയ്‌സ്വാളിനും ശ്രീനിവാസ റാവുവിനും പങ്കുണ്ടെന്ന് കണ്ടെത്തി.
പവയ്യയും ജയ്‌സ്വാളും 'ബാബു ടെക്‌സ്' എന്ന സ്ഥാപനം വ്യാജമായി ആരംഭിച്ച് മറ്റ് സ്ഥാപനങ്ങളുടെ ജിഎസ്ടി നമ്പറുകൾ ഉപയോഗിച്ച് ഇ-കൊമേഴ്‌സ് സൈറ്റിൽ വെണ്ടർമാരായി രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നാണ് ഓൺലൈൻ സൈറ്റ് വഴി വിശാഖപട്ടണത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് കഞ്ചാവ് വിതരണം ചെയ്തത്.
കൂട്ടാളികളായ കുമാരസ്വാമി, കൃഷ്ണം രാജു, വാൻ ഡ്രൈവർ വെങ്കിടേശ്വര റാവു എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനിവാസ റാവുവിന്റെ മകൻ മോഹൻ രാജുവും കഞ്ചാവ് കടത്തലിൽ ഏർപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. അതിനാൽ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. “പവയ്യയും ജയ്‌സ്വാളും വിശാഖപട്ടണത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് 600 മുതൽ 700 കിലോ വരെ കഞ്ചാവ് കടത്തിയതായി സംശയിക്കുന്നതായും“ സതീഷ് കുമാർ പറഞ്ഞു. കഴിഞ്ഞ എട്ട് മാസമായി ഇവർ ഇ-കൊമേഴ്‌സ് സൈറ്റിലൂടെ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായും എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ സംശയിക്കുന്നു.
ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ (Amazon) വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിൽ സഹകരിച്ചില്ലെങ്കിൽ ആമസോണിന്റെ മാനേജിംഗ് ഡയറക്ടർക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ കഴിഞ്ഞയാഴ്ച്ച മുന്നറിയിപ്പ് നൽകിയിരുന്നു.
What's Your Reaction?