ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രമായ നേപ്പാളിൽ മൂന്ന് മരണം
നോയിഡയിലും ഗാസിയാബാദിലും ഭൂചലനം ഉണ്ടായി, ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നേപ്പാളില്‍ 6.3 തീവ്രതയില്‍ ഭൂചലനമുണ്ടായിരുന്നു
ഡല്‍ഹിയില്‍ പുലർച്ചെ രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടു. നോയിഡയിലും ഗാസിയാബാദിലും ഭൂചലനം ഉണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നേപ്പാളില്‍ 6.3 തീവ്രതയില്‍ ഭൂചലനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്.
പ്രഭവകേന്ദ്രമായ നേപ്പാളിൽ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 1.57 നാണു അനുഭവപ്പെട്ടത്. ദോതി ജില്ലയിൽ വീട് തകർന്നു വീണാണ് മൂന്ന് പേരും മരിച്ചത്.
ഡൽഹിക്ക് പുറമെ ഉത്തരാഖണ്ഡ് ഹരിയാന, ഹിമാചൽ, ഉത്തർപ്രദേശിന്‍റെ കിഴക്ക് ഭാഗം എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളുടെ വിവരം ലഭ്യമായി വരുന്നതേയുള്ളു. അഞ്ചു മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 8.52നും ഭൂചലനം അനുഭവപ്പെട്ടു.
News Summary- Earthquake was felt in Delhi around 2 am. Earthquakes hit Noida and Ghaziabad. An earthquake of magnitude 6.3 struck Nepal at around 2 am on Wednesday. After this, earthquakes were felt in Delhi and surrounding areas.
What's Your Reaction?