കൊറോണ വൈറസിൽ ജനിതകമാറ്റം സംഭവിക്കുന്നുവെന്ന് പഠനം
കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം. അമേരിക്കയിൽ 5000 രോഗികളിൽ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. D614G എന്ന ജനിതക മാറ്റം കൊറോണ വൈറസിന്റെ മുള്ളുപോലുള്ള ആവരണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ നമ്മുടെ കോശങ്ങളിൽ തുളച്ചു കയറുമെന്നും പഠനത്തിൽ പറയുന്നു.

കൊവിഡ് മാഹാമാരി പടർന്നുപിടിച്ച സമയത്ത് 71% രോഗികളിലും ഈ ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യമാണ് കണ്ടെത്തിയത്. ഹൂസ്റ്റണിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് പടർന്ന് പിടിച്ചപ്പോൾ 99.9 ശതമാനം പേരിലും ഈ വൈറസാണ് കണ്ടെത്തിയത്.
ഈ ജനിതക മാറ്റം അപൂർവമാണെന്നും ഇത് രോഗത്തിന്റെ തീവ്രത വർധിപ്പിക്കില്ലെന്നും പഠനത്തിൽ പറയുന്നു.
What's Your Reaction?