മുനമ്പത്തിൽ KCBC; പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ സമരരീതിയും സമരസ്ഥലവും മാറും: കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ്

Cardinal Baselios Cleemis If there is no solution to Munambam issue method and place of protest will change

Nov 7, 2024 - 08:43
 0
മുനമ്പത്തിൽ KCBC; പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ സമരരീതിയും സമരസ്ഥലവും മാറും: കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ്

മുനമ്പം വിഷയത്തിൽ മുന്നറിയിപ്പുമായി കെസിബിസി. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ സമരരീതിയും സമരസ്ഥലവും മാറുമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ. മുഖ്യമന്ത്രിയുടെ സർവകക്ഷി യോഗത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ട് ഭാവമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞും രാഷ്ട്രീയപാർട്ടികൾക്ക് ഇവിടെ നിലനിൽപ്പ് വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു കർദിനാൾ.

ഒട്ടേറെ വിഷയങ്ങളിൽ വർഗീയ ധ്രുവീകരണം നടക്കുമ്പോൾ പക്വമായ തീരുമാനമെടുക്കാത്ത സമീപനം ഈ ജനതയുടെ ക്ലേശം വർദ്ധിപ്പിക്കുന്നു. ജനതയുടെ ക്ലേശങ്ങളിൽ എന്ത് തീരുമാനം എടുത്തു. ഈ മുനമ്പിൽ താമസിക്കുന്ന ജനങ്ങളെ കുറിച്ച് എന്ത് തീരുമാനം എടുക്കാൻ പോകുന്നു. പക്വമായ നീണ്ടുനിൽക്കുന്ന ഒരു പരിരക്ഷ ഈ ജനങ്ങൾക്ക് ലഭിക്കണം. ഇത് പരിഹരിക്കപ്പെടണമെന്നുള്ള അഭിപ്രായം പല കോണുകളിൽ നിന്ന് ഉയരുന്നത് പ്രതീക്ഷ നൽകുന്നു. ഇവിടുത്തെ സാധാരണകാരോട് ഒപ്പം നിൽക്കാൻ സർക്കാരിന് എന്താണ് മടി. തിരഞ്ഞെടുപ്പുകൾ വരികയും പോകുകയും ചെയ്യും. ആ സമയത്തുള്ള മൗനം നമുക്ക് മനസ്സിലാക്കാം. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞും നിങ്ങൾക്ക് ഇവിടെ നിലനിൽപ്പ് വേണ്ടേ. കേരളത്തിലെ കത്തോലിക്ക സഭ ഇവരോടൊപ്പം അവസാനം വരെയും ഉണ്ടാകും - കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

മൂവാറ്റുപുഴ രൂപത ആർച്ച് ബിഷപ്പും കെസിബിസി ജാഗ്രത കമ്മിറ്റി കൺവീനറുമായ യൂഹന്നാൻ മാർ തെയോഡേഷ്യസ്, ആലപ്പുഴ രൂപത ആർച്ച് ബിഷപ്പ് ജെയിംസ് ആനാ പറമ്പിൽ തുടങ്ങിയവർ മുനമ്പം സമരവേദിയിലെത്തി. ആലപ്പുഴ രൂപതയിലെ വൈദികരാണ് ഇന്ന് മുനമ്പത്ത് നിരാഹാരം അനുഷ്ഠിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow