സഹായഹസ്തവുമായി ബിഎസ്എൻഎല്ലും; നാലു ജില്ലകളിൽ കോൾ, ഡേറ്റ സൗജന്യം
മഴക്കെടുതിയിൽ വലയുന്ന കേരളത്തിലെ നാലു ജില്ലകളിൽ കോൾ, ഡേറ്റ നിരക്കുകളിൽ ഇളവുകളും സൗജന്യവും പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. പ്രളയം സാരമായി ബാധിച്ചിട്ടുള്ള വയനാട്, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലുള്ളവർക്കായി ഓഗസ്റ്റ് 23 വരെയാണ് ഓഫറുകൾ.ഈ ജില്ലകളിലെ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ എല്ലായിടത്തെയും
കൊച്ചി∙ മഴക്കെടുതിയിൽ വലയുന്ന കേരളത്തിലെ നാലു ജില്ലകളിൽ കോൾ, ഡേറ്റ നിരക്കുകളിൽ ഇളവുകളും സൗജന്യവും പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. പ്രളയം സാരമായി ബാധിച്ചിട്ടുള്ള വയനാട്, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലുള്ളവർക്കായി ഓഗസ്റ്റ് 23 വരെയാണ് ഓഫറുകൾ.
ഈ ജില്ലകളിലെ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ എല്ലായിടത്തെയും ബിഎസ്എൻഎൽ നമ്പരുകളിലേക്കു സൗജന്യമായി വിളിക്കാം. ഈ ഓഫറിന് പരിധിയില്ല. ഇതിനു പുറമെ ബിഎസ്എൻഎൽ ഇതര നമ്പരുകളിലേക്ക് ദിവസേന 20 മിനിറ്റും സൗജന്യമായി വിളിക്കാം.
ഈ ജില്ലകളിലെ ഉപഭോക്താക്കൾക്ക് ദിവസേന 500 എംബി ഇന്റർനെറ്റും സൗജന്യമായി ഉപയോഗിക്കാം. 500 എംബി പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി താഴുമെന്നാണ് അറിയിപ്പ്.
What's Your Reaction?