സര്‍ക്കാര്‍ വാദം പൊളിഞ്ഞു; നിലവിലുള്ള 17 ഡിസ്റ്റിലറികളില്‍ ഉല്‍പാദനശേഷി പകുതി മാത്രം

ദ്യ ഉല്‍പാദനത്തില്‍ നാടിനെ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യമാണു പുതിയ ഡിസ്റ്റിലറി അനുവദിച്ചതിനു പിന്നിലെന്ന സര്‍ക്കാര്‍ വാദം പൊളിച്ച് രേഖകള്‍. നിലവിലുള്ള 17 ഡിസ്റ്റിലറികളില്‍ ഉല്‍പാദനശേഷിയുടെ പകുതി മാത്രമാണ് ഇപ്പോൾ നിർമിക്കുന്നത്. തൊഴില്‍ ലഭിക്കുമെന്ന അവകാശവാദവും സർക്കാർ

Oct 2, 2018 - 21:43
 0
സര്‍ക്കാര്‍ വാദം പൊളിഞ്ഞു; നിലവിലുള്ള 17 ഡിസ്റ്റിലറികളില്‍ ഉല്‍പാദനശേഷി പകുതി മാത്രം

തിരുവനന്തപുരം∙ മദ്യ ഉല്‍പാദനത്തില്‍ നാടിനെ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യമാണു പുതിയ ഡിസ്റ്റിലറി അനുവദിച്ചതിനു പിന്നിലെന്ന സര്‍ക്കാര്‍ വാദം പൊളിച്ച് രേഖകള്‍. നിലവിലുള്ള 17 ഡിസ്റ്റിലറികളില്‍ ഉല്‍പാദനശേഷിയുടെ പകുതി മാത്രമാണ് ഇപ്പോൾ നിർമിക്കുന്നത്. തൊഴില്‍ ലഭിക്കുമെന്ന അവകാശവാദവും സർക്കാർ ഉയർത്തുന്നു. എന്നാൽ അതും ശരിയല്ലെന്നു രേഖകൾ പറയുന്നു.

കേരളത്തില്‍ ആകെ വിറ്റുപോകുന്ന മദ്യത്തിന്റെ 35 ശതമാനവും ആഗോള ബ്രാന്‍ഡായ യുണൈറ്റഡ് സ്പിരിറ്റ്സ് കമ്പനിയുടെ ബ്രാന്‍ഡുകളാണ്. അതായത്, മാസം ശരാശരി വിറ്റുപോകുന്ന 17 ലക്ഷം കെയ്സ് മദ്യത്തില്‍ 35 ശതമാനവും ഇവര്‍ കയ്യടക്കുന്നതിനാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡിസ്റ്റിലറികളുടെ ഉല്‍പാദന ശേഷിയുടെ പകുതി മദ്യം മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളു. കൃത്യമായി പറഞ്ഞാല്‍ 36,85,000 കെയ്സ് ഉല്‍പാദന ശേഷിയുള്ള കേരളത്തിലെ ഡിസ്റ്റിലറികളില്‍ 19,35,000 കെയ്സ് മദ്യമേ ഉല്‍പാദിപ്പിക്കുന്നുള്ളു.

ഈ ഡിസ്റ്റിലറികളില്‍ ഭൂരിപക്ഷവും പണിയെടുക്കുന്നതു കരാര്‍ തൊഴിലാളികളാണ്. അവര്‍ക്കു പ്രതിമാസം ജോലി ചെയ്യാനാകുന്നത് 15 ദിവസങ്ങള്‍ മാത്രവും. അതുകൊണ്ടുതന്നെ, പുതിയ ഡിസ്റ്റിലറിയിലൂടെ കൂടുതല്‍ തൊഴില്‍ ലഭിക്കുമെന്ന എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നില്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

ആകെയുള്ള 20 ഡിസ്റ്റിലറികളില്‍ സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുള്ള മൂന്നു ഡിസ്റ്റിലറികൾ തൊഴില്‍ തര്‍ക്കങ്ങളും മറ്റു പ്രശ്നങ്ങളും കാരണം അടഞ്ഞു കിടക്കുകയാണ്. ഇതു തുറക്കുന്നതിനുള്ള നടപടിപോലും സ്വീകരിക്കാതെയാണ് അപേക്ഷ ലഭിച്ചയുടന്‍ പുതിയ ഡിസ്റ്റിലറികള്‍ അനുവദിച്ചത്. തൊഴില്‍ കൂടുതല്‍ ലഭിക്കണമെങ്കില്‍ തദ്ദേശീയ മദ്യം മാത്രമേ വില്‍ക്കാവൂ എന്ന തമിഴ്നാട് സര്‍ക്കാര്‍ നയം കേരളത്തിലും കൊണ്ടു വരണമെന്നും വാദമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow