പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: രണ്ട് DYFI പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടന്നതിനെതിരെ ജൂൺ 13ന് രാത്രിയുണ്ടായ സംഘർഷങ്ങളുടെ ഭാഗമായാണ് പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്
കണ്ണൂർ പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടും അറസ്റ്റ് വൈകിക്കുന്നതിൽ പ്രതിഷേധം ശക്തമായിതിനു പിന്നലെയാണ് അറസ്റ്റ് . പ്രതികളെ പിടികൂടാത്തതിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധം നടന്നതിനെതിരെ ജൂൺ 13ന് രാത്രിയുണ്ടായ സംഘർഷങ്ങളുടെ ഭാഗമായാണ് പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. ഓഫിസിന്റെ ജനൽ ചില്ലുകളും ഫർണ്ണിച്ചറും അടിച്ചുതകർത്തിരുന്നു. തുടർന്ന് രണ്ടാഴ്ചകൾക്ക് ശേഷമാണ് പ്രതികൾ അറസ്റ്റിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
What's Your Reaction?






