സജി ചെറിയാന്‍ ഇടപെട്ട് അലൈന്‍മെന്റില്‍ മാറ്റം വരുത്തി; ബന്ധുക്കളുടെ വീട് ഒഴിവാക്കി; ആരോപണവുമായി സമരസമിതി
സില്‍വര്‍ലൈന്‍ പദ്ധതിയുടെ(Silverline Project) അലൈന്‍മെന്റില്‍ മന്ത്രി സജി ചെറിയാന്‍ (Saji Cheriyan)ബന്ധുക്കളുടെ വീട് അടക്കം ഒഴിവാക്കിയെന്ന് സമരസമിതി ആരോപിക്കുന്നു. രണ്ടു തവണ അലൈന്‍മെന്റില്‍ മാറ്റം വരുത്തി.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ(Silverline Project) അലൈന്‍മെന്റില്‍ മന്ത്രി സജി ചെറിയാന്‍ (Saji Cheriyan) ഇടപെട്ട് മാറ്റം വരുത്തിയെന്നാരോപണവുമായി കൊഴുവല്ലൂരിലെ സമരസമിതി. മന്ത്രി ഇടപെട്ട് ബന്ധുക്കളുടെ വീട് അടക്കം ഒഴിവാക്കിയെന്ന് സമരസമിതി ആരോപിക്കുന്നു. രണ്ടു തവണ അലൈന്‍മെന്റില്‍ മാറ്റം വരുത്തി.
നിലവിലെ അലൈന്‍മെന്റും മന്ത്രിയുടെ വീടും തമ്മില്‍ ഏകദേശം 250 മീറ്റര്‍ ദൂരമുണ്ടെന്നും ഇതിന് സമാനമാണ് മന്ത്രിയുടെ സഹോദരന്റെ വീട്ടില്‍ നിന്നുള്ള ദൂരം. ഇതില്‍ ആദ്യ അലൈന്‍മെന്റില്‍ മന്ത്രിയുടെ വീട് അടക്കം ഉള്‍പ്പെട്ടിരുന്നു എന്നാണ് ആരോപണമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുളക്കുഴ പഞ്ചായത്ത് ഓഫിസിന് കിഴക്ക് കോട്ട ഭാഗത്തുകൂടി പോയിരുന്ന അലൈന്‍മെന്റ് പിന്നീട് പടിഞ്ഞാറു ഭാഗത്തേക്ക് മാറിയെന്ന് കൊഴുവല്ലൂരിലെ സമരസമിതി നേതാവ് പറഞ്ഞു. അതേസമയം തിരുവഞ്ചൂര്‍ രാധകൃഷ്ണനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി മന്ത്രിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.
മന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ അലൈന്‍മെന്റാണ് മാറ്റിയത്. സംസ്ഥാനത്തുടനീളം ഇത്തരം മാറ്റങ്ങള്‍ വരുത്തിയതായി പുതിയ മാപ്പ് പരിശോധിച്ചാല്‍ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുളക്കുഴ ഭാഗത്ത് അലൈന്‍മെന്റില്‍ മാറ്റമുണ്ട്. മന്ത്രിയും കെ-റെയില്‍ എംഡിയും ഇതിനു മറുപടി പറയണം. സര്‍ക്കാര്‍ നല്‍കുന്ന റൂട്ട് മാപ്പില്‍ ഇടതുവശത്തായിരുന്ന പല വീടുകളും, സ്ഥാപനങ്ങളും കെ-റെയിലിന്റെ ഔദ്യോഗിക ഡിജിറ്റല്‍ റൂട്ട് മാപ്പില്‍ വലതു വശത്താണെന്നും ഡിജിറ്റല്‍ റൂട്ട് മാപ്പിങ്ങില്‍ മാറ്റം വരുത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം തിരുവഞ്ചൂരിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കില്‍ തന്നെ വീട് വിട്ടു നല്‍കാന്‍ തയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
What's Your Reaction?