എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ നിന്നും പുക; ആളപായമില്ല

യാത്രക്കാർ എല്ലാവരും വിമാനത്തിൽ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകിൽ നിന്ന് പുക ഉയരുകയായിരുന്നു

Sep 15, 2022 - 06:00
Sep 15, 2022 - 06:49
 0
എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ നിന്നും പുക; ആളപായമില്ല

വിമാനത്തിന്റെ ചിറകിൽ ആണ് തീപിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് - കൊച്ചി വിമാനത്തിൽ ആണ് പുക ഉയർന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. യാത്രക്കാർ എല്ലാവരും വിമാനത്തിൽ കയറി. വിമാനം പുറപ്പെടാനിരിക്കെയാണ് ചിറകിൽ നിന്നും പുക ഉയർന്നത്. Also Read: പുക ഉയർന്നത് കണ്ട ഉടൻ തന്നെ ഉദ്യോഗസ്ഥർ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. പുക ഉയരാൻ ഉള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അപകടത്തിൽ ആർക്കും പരിക്കുകൾ സംഭവിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ഒന്നും അധികൃതർ പുറത്തവിട്ടിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ  സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow