സ്മാര്‍ട്ട് ഫോണിനെച്ചൊല്ലിയുള്ള നിയമപോരാട്ടത്തില്‍ ആപ്പിളിനു ജയം. സാംസംഗ് കമ്പനി 3677.35 കോടി രൂപ (539 മില്യൺ ഡോളർ) ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നു യുഎസ് ഡിസ്ട്രിക്ട് കോടതി ഉത്തരവിട്ടു. ഐഫോണിലെ സാങ്കേതികവിദ്യകള്‍ സാംസംഗ് കോപ്പിയടിച്ച് ഗാലക്സിയില്‍ ചേര്‍ത്തുവെന്നാരോപിച്ച് ആപ്പിൾ നൽകിയ കേസിലാണ് വിധി.
2011 മുതൽ ഇരുകമ്പനികളും തമ്മില്‍ നിയമയുദ്ധത്തിലാണ്. തങ്ങളുടെ പേറ്റന്റ് സാംസംഗ് ലംഘിച്ചുവെന്നാണ് ആപ്പിള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണം സാംസംഗ് നിഷേധിച്ചു. ആപ്പിളിന്റെ രണ്ട് പേറ്റന്റുകൾ സാംസംഗ് ലംഘിച്ചതായി കോടതി കണ്ടെത്തി.