ക്രൈസ്തവ സഭാധ്യക്ഷന്മരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ കൊച്ചിയില്‍; സക്‌സേന നടത്തുന്നത് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണമെന്ന് ആക്ഷേപം
ക്രൈസ്തവ സഭാധ്യക്ഷന്മരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന കൊച്ചിയില്‍. ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കേ ബിജെപിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് അദേഹം കേരളത്തില്‍ എത്തിയിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടിലുമായാണ് അദേഹം കൊച്ചിയില്‍ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ബിലിവേഴ്‌സ് ചര്‍ച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. നാളെ തിരുവനന്തപുരത്ത് വെച്ച് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ യാക്കോബായ സഭയുമായി കൂടിക്കാഴ്ചയ്ക്ക് നിലവില്‍ അദ്ദേഹം സമയം ചോദിച്ചിട്ടില്ലെന്നാണ് പുറത്തുവന്നു വിവരം.
What's Your Reaction?