സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരും ഓസിന് ഭക്ഷണം കഴിക്കുന്നവരും; 'പരസ്യ' പ്രചാരണവുമായി സര്‍ക്കാര്‍; ആപ്പ് വീഡിയോക്കെതിരെ ജീവനക്കാര്‍ കലിപ്പില്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ പ്രചാരണ വീഡിയോയിക്കെതിരെ ജീവനക്കാര്‍. തദ്ദേശസ്വയംഭരണവകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് ആപ്പിന്റെ പ്രചാരണ വീഡിയോയാണ് വിവാദത്തിലായിരിക്കുന്നത്.
ഹോട്ടല്‍തുടങ്ങുന്നതിന് അനുമതിതേടുന്നയാളും ഉദ്യോഗസ്ഥനും ഭക്ഷണം കഴിക്കാനെത്തുന്ന ഒരാളുമാണ് വീഡിയോയില്‍. ഉദ്യോഗസ്ഥന്‍ ഭക്ഷണം കഴിക്കുന്ന രംഗത്തോടെയാണ് വീഡിയോയുടെ തുടക്കം. ഇങ്ങനെ ഭക്ഷണം കഴിക്കല്‍മാത്രമേ നടക്കുന്നുള്ളൂ, ലൈസന്‍സ് കിട്ടുന്നില്ലല്ലോയെന്നു പരാതിപ്പെടുന്നു അപേക്ഷകന്‍. ശരിയാക്കിത്തരാം, പക്ഷേ, അവിടെ (ഓഫീസില്‍) വേറെ ചെലവന്മാരുണ്ട്, അവരെ കാണേണ്ടപോലെ കണ്ടാലേ കാര്യം നടക്കൂ എന്ന് വലിച്ചുവാരി ഭക്ഷണംകഴിക്കുന്ന ഉദ്യോഗസ്ഥന്റെ മറുപടി.
ഇതുകേട്ട് തൊട്ടപ്പുറത്തിരുന്നു ഭക്ഷണംകഴിക്കുന്ന മൂന്നാമന്‍, ‘ഭായി, ലൈസന്‍സ് കിട്ടാന്‍ ഇങ്ങനെ സുഖിപ്പിക്കേണ്ട, കെ-സ്മാര്‍ട്ടുവഴി ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍മതി’യെന്നു പറയുന്നു. കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കിയിട്ടു പൊയ്‌ക്കോയെന്നുപറഞ്ഞ് അപേക്ഷകന്‍ സ്ഥലംവിടുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഇതു ജീവനക്കാരെ അവഹേളിക്കലാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കെ-സ്മാര്‍ട്ട് തയ്യാറാക്കിയ ഇന്‍ഫര്‍മേഷന്‍ മിഷന്‍ കേരളയുടെതാണ് പരസ്യം പിന്‍വലിക്കണമെന്ന് ജീവനക്കാരുടെ സംഘടന തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
What's Your Reaction?