ഓപ്പറേഷന്‍ മാര്‍കോസ് വിജയം; നാവികസേനയുടെ മുന്നറിയിപ്പിന് പിന്നാലെ തട്ടിയെടുത്ത ചരക്കുകപ്പൽ ഉപേക്ഷിച്ച് കടൽകൊള്ളക്കാർ മടങ്ങി
അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കം കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് നാവിക സേന വ്യക്തമാക്കി. സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ഉപയോഗിച്ചാണ് സേന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഇന്ത്യന്‍ നാവികസേനയുടെ മാര്‍കോസ് എലൈറ്റ് മറൈന്‍ കമോന്‍ഡോകളുടെ സംഘം ചരക്കുകപ്പലില്‍ പ്രവേശിച്ചാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനസമയത്ത് കപ്പലില്‍ കൊള്ളക്കാര്‍ ഉണ്ടായിരുന്നില്ലെന്നും നാവികസേന വ്യക്തമാക്കി. ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് സേന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചത്.
What's Your Reaction?