ഗ്രോത്ത് പൾസ് - നിലവിലുള്ള സംരംഭകർക്കുള്ള പരിശീലനം

Dec 19, 2023 - 16:39
 0

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെൻ്റ് (കീഡ്), 5 ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി (Growth Pulse) സംഘടിപ്പിക്കുന്നു. ഡിസംബർ 19 മുതൽ 23 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാ൯ഷ്യൽ മാനേജ്മെന്റ്, ജിഎസ് ടി ആന്റ് ടാക്സേഷ൯, ഓപ്പറേഷണൽ എക്സല൯സ്, സെയിൽസ് പ്രോസസ് ആന്റ് ടീം മാനേജ്മെന്റ് വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3,540 രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ് ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിൻ്റെ ഫീസ്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ കീഡിൻ്റെ വെബ് സൈറ്റ് ആയ www.kied.Info ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/2550322/7012376994

What's Your Reaction?

like

dislike

love

funny

angry

sad

wow