ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

Dec 19, 2023 - 16:30
 0
ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസറ്റ്‌മെട്രിക് ഗേൾസ് ഹോസ്റ്റലിൽ സ്റ്റുവാർഡ്(1), വാച്ച് വുമൺ, കുക്ക്, പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സ്‌കാവഞ്ചർ, പാർട്ട് ടൈം മെസ്സ് ഗേൾ എന്നീ തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം അപേക്ഷകർ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. 01.01.2023- 50 വയസ്സ് അധികരിക്കരുത്.
സ്റ്റുവാർഡ് 1 ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനം, റെസ്റ്റോറന്റ് ആ൯റ് കൗണ്ടർ സർവ്വീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സർട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത
വാച്ച് വുമൺ ഒഴിവ് 1, യോഗ്യത 7-ാം ക്ലാസ്. കുക്ക് 2 ഒഴിവ്, എസ്.എസ്.എൽ.സിയും ഗവൺമെന്റ്റ് അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റും. പാർട്ട് ടൈം സ്വീപ്പർ ഒഴിവ് 1, യോഗ്യത 4-ാം ക്ലാസ്. പാർട്ട് ടൈം സ്കാവഞ്ചർ ഒഴിവ് 1, യോഗ്യത 4-ാം ക്ലാസ്. പാർട്ട് ടൈം മെസ് ഗേൾ ഒഴിവ് ൨, യോഗ്യത 4-ാം ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2422256, 2952256

What's Your Reaction?

like

dislike

love

funny

angry

sad

wow