11 വർഷം മുമ്പത്തെ ചെക്ക് കേസിൽ റോബിൻ ബസ്സ് ഗിരീഷ് അറസ്റ്റിൽ
പത്തനംതിട്ട കോയമ്പത്തൂർ സര്‍വീസുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പുമായി ഏറ്റുമുട്ടുന്ന റോബിന്‍ ബസ് ഉടമ ഗിരീഷ് അറസ്റ്റില്‍. പതിനൊന്ന് വര്‍ഷം മുന്‍പത്തെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് പോലീസ് ഞായറാഴ്ച ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഗിരീഷുമായി പോലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. മരട് പോലീസ് സ്റ്റേഷനിലാണ് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കും
2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പോലീസ് നടപടി.ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിൽ ഗിരീഷിന് സമൂഹമാധ്യമങ്ങളിലടക്കം വലിയ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. അതേസമയം ചെക്ക് കേസിലെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.
What's Your Reaction?