ബിഷപ്പിന്റെ വാഹനാപകട മരണത്തിൽ പുതിയ അന്വേഷണം
നാല് വർഷം മുമ്പ് ഒരു കത്തോലിക്കാ ബിഷപ്പ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഒരു പുതിയ അന്വേഷണത്തിന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.
2018 ഡിസംബർ 14ന് വാഹനാപകടത്തിൽ മരിച്ച ഗ്വാളിയോറിലെ ബിഷപ്പ് തോമസ് തെന്നാട്ടിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കാൻ ജൂലൈ 19ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.
റോഡപകട കേസുകളിൽ നിർബന്ധിത പോസ്റ്റ്‌മോർട്ടം നടത്താതെയാണ് രൂപത 65 കാരനായ മെത്രാനെ സംസ്‌കരിച്ചത്.
ആറ് മാസത്തിന് ശേഷം, 2019 ജൂണിൽ, പ്രാദേശിക കത്തോലിക്ക സഭംഗമായ ഡോളി തെരേസയുടെ അപേക്ഷയെത്തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു.
രണ്ട് കീഴ്‌ക്കോടതികളുടെ എതിർപ്പുകൾ തള്ളി ബിഷപ്പിന്റെ ഇളയ സഹോദരി ക്ലാരമ്മ കോൺസ്റ്ററ്റൈൻ നൽകിയ ഹർജിയെ തുടർന്നാണ് ഇത്തവണ ഹൈക്കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്.
“ഹൈകോടതിയുടെ അഭിപ്രായത്തിൽ, കീഴ്‌ക്കോടതികളുടെ ഉത്തരവുകൾ “ഭൗതിക ക്രമക്കേടുകൾ " ഉള്ളതായി ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു.
ബിഷപ്പ് തെന്നാട്ടിന്റെ മരണത്തിൽ പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് കോടതിയിൽ അവരെ സഹായിച്ച ഹർജിക്കാരിയുടെ മരുമകൻ പാസ്റ്റർ ലവേഴ്‌സ് മസിഹ് പറഞ്ഞു.
“നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്നും സത്യം സ്ഥാപിക്കപ്പെടുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മസിഹ് ന്യൂസിനോട് പറഞ്ഞു.
എട്ട് വൈദികരെയാണ് ഹർജിയിൽ പ്രതി ചേർത്തിരിക്കുന്നത്. ഫാദർ എൻ ജോൺ സേവ്യറാണ് മുഖ്യപ്രതി.
“റോഡ് അപകടത്തിൽ ബിഷപ്പ് മരിച്ചുവെന്ന വസ്തുത നിഷേധിക്കാനാവില്ല,” ഫാദർ എൻ ജോൺ സേവ്യർ പറഞ്ഞു. നൂറ് അന്വേഷണം നടത്തിയാലും സത്യം സത്യമായി തന്നെ നിലനിൽക്കും.
"അപകടം നടന്നപ്പോഴും, അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും, മരിച്ചതായി പ്രഖ്യാപിക്കുമ്പോഴും, നിർബന്ധിത പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്‌കരിക്കാൻ തീരുമാനിച്ചപ്പോഴും ഞാൻ കാറിൽ ബിഷപ്പിനൊപ്പം ഇല്ലാതിരുന്നിട്ടും പോലീസ് എന്നെ ചോദ്യം ചെയ്തു."
പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം സംസ്‌കരിക്കാനുള്ള ഗ്വാളിയോറിലെ ബിഷപ്പ് [എമിരിറ്റസ്] ജോസഫ് കൈതത്തറയുടെ തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തിലും മറ്റുള്ളവരിലും ആശയക്കുഴപ്പം സൃഷ്ടിച്ചതായി തോന്നുന്നു. പക്ഷേ, റോഡപകടത്തിൽ അദ്ദേഹം മരിച്ചു എന്നതാണ് വസ്തുത,” രൂപതയുടെ മുൻ വികാരി ജനറൽ ഫാദർ എൻ ജോൺ സേവ്യർ ഉറപ്പിച്ചു പറഞ്ഞു.
ബിഷപ്പിന്റെ ഇളയ സഹോദരി ക്ലാരമ്മ കോൺസ്റ്ററ്റൈൻ പറയുന്നത് , “എന്റെ സഹോദരന്റെ മൃതദേഹം നിർബന്ധിത പോസ്റ്റ്‌മോർട്ടം കൂടാതെ തിടുക്കത്തിൽ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം നമ്മുടെ സ്വന്തം സംസ്ഥാനമായ കേരളത്തിലേക്ക് കൊണ്ടുപോകാൻ രൂപത ഞങ്ങൾക്ക് അനുമതി നിഷേധിച്ചു,” അവർ പറഞ്ഞു.
“അപകടസമയത്ത് കാറിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ഉണ്ടായിരുന്നു. എന്നാൽ അവരിൽ ആർക്കും ശരീരത്തിൽ ഒരു ചെറിയ പോറൽ പോലും ഉണ്ടായിട്ടില്ലെന്നും സംഭവത്തെ കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയത് സംശയം ജനിപ്പിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
രൂപത ഉദ്യോഗസ്ഥർ നിസ്സഹകരണം നടത്തിയെന്നും ബിഷപ്പിന്റെ എടിഎം കാർഡും ചെക്ക്ബുക്കും ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കളും തട്ടിയെടുത്തെന്നും കുടുംബം ആരോപിച്ചു.
What's Your Reaction?