ദിവസവും 2 മണിക്കൂർ ജോലി; ശമ്പളം കോടികള്‍; ഗൂഗിൾ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ഇലോൺ മസ്കും
ദിവസവും രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്താൽ കോടികൾ സമ്പാദിക്കാം. ആ ജോലി വേറെ എവിടെയുമല്ല, ഗൂഗിളിലാണ്. രണ്ട് ഗൂഗിൾ ജീവനക്കാരാണ് തങ്ങളുടെ കുറഞ്ഞ ജോലി സമയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അവരുടെ അവകാശവാദം കണ്ട് ട്വിറ്റർ സിഇഒ ഇലോൺ മസ്ക് വരെ അമ്പരന്നു.
@nearcyan എന്ന ട്വിറ്റർ ഉപയോക്താവാണ് രണ്ട് ഗൂഗിൾ ജീവനക്കാർക്കൊപ്പം ഡിന്നർ കഴിക്കാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെച്ചത്. ഒടുവിൽ ആരാണ് കുറച്ച് മണിക്കൂർ ജോലി ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള അവകാശവാദവുമായി ഇരുവരും പോയി. അവരിൽ ഒരാൾ ഗൂഗിളിൽ വെറും രണ്ട് മണിക്കൂർ ജോലി ചെയ്ത് 500,000 ഡോളർ (ഏകദേശം 4 കോടി ഇന്ത്യൻ രൂപ) സമ്പാദിക്കുന്നതായി അവകാശപ്പെട്ടു.
ട്വീറ്റ് വൈറലായതോടെ, സാക്ഷാൽ ഇലോൺ മസ്കും അതിലുള്ള തന്റെ പ്രതികരണം അറിയിച്ചു. ‘wow’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
What's Your Reaction?