കർണാടകയിൽ യൂണിറ്റിന് 2.89 രൂപ കൂടും; സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് കുത്തനെ ഉയർത്തി സർക്കാര്‍

Jun 7, 2023 - 16:50
 0
കർണാടകയിൽ യൂണിറ്റിന് 2.89 രൂപ കൂടും; സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് കുത്തനെ ഉയർത്തി സർക്കാര്‍

200 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്ക് കുത്തനെ ഉയർത്തി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. യൂണിറ്റിന് 2.89 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. 200 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് വർധനവ് ബാധകമാവുക. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ ഗൃഹജ്യോതി പദ്ധതി പ്രകാരം സൗജന്യമായി വൈദ്യുതി ലഭിക്കും. ജൂലൈ ഒന്ന് മുതലാണ് പുതിയ പദ്ധതി നിലവിൽ വരിക.

ചൊവ്വാഴ്ചയാണ് കർണാടക സർക്കാർ ​സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയായ ഗൃഹജ്യോതി പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. 200 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി ബില്ലടക്കേണ്ടതി​ല്ലെന്നും പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ സാധാരാണക്കാരേയും മധ്യവർഗക്കാരേയും സഹായിക്കുന്നതിനാണ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞിരുന്നു. വൈദ്യുതി ചാർജ് ഉയർത്താനുള്ള തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് കർണാടക സർക്കാർ എടുത്തതല്ലെന്നായിരുന്നു സിദ്ധരാമയ്യയു​ടെ മറുപടി. കർണാടക റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് ഉയർത്താനുള്ള തീരുമാനമെടുത്തത്. അവർ അത് നേ​രത്തെ തന്നെ എടുത്തിരുന്നു. തീരുമാനം നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും സിദ്ധരാമയ്യ പറഞ്ഞു.

2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ യൂണിറ്റിന് 70 പൈസയുടെ താരിഫ് വർധനയ്ക്ക് കർണാടക വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മെയ് 13ന് ഉത്തരവിട്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow