Local Body By-election Result | തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒൻപത് ജില്ലകളിലെ 19 വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്
സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 9 ജില്ലകളിലെ രണ്ടു കോർപറേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ 19 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. തിരുവനന്തപുുരം മുട്ടട, കണ്ണൂരിലെ പള്ളിപ്രം എന്നിവയാണ് ഫലം കാത്തിരിക്കുന്ന കോർപറേഷന്‍ വാര്‍ഡുകള്‍. ഇതിന് പുറമെ 2 മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർത്ഥികളില്‍ 29 പേര്‍ സ്ത്രീകളാണ്. ഇന്നലെ വോട്ടെടുപ്പില്‍ മികച്ച പോളിങാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്.
Amazon Weekend Grocery Sales - Upto 40 % off
പ്രാദേശിക തെരഞ്ഞെടുപ്പാണെങ്കിലും പൊതുതിരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് എല്ലാവാര്‍ഡുകളിലും നടന്നത്. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം എല്‍ ഡി എഫും എ ഐ ക്യാമറ വിവാദം അടക്കം അഴിമതി ആരോപണങ്ങള്‍ യു ഡി എഫും ബിജെപിയും പ്രചാരണായുധമാക്കി.
കോട്ടയം നഗരസഭയിൽ പുത്തൻതോട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ്- യുഡിഎഫ് മുന്നണികൾക്ക് നിർണായകമാണ്. നഗരസഭയിൽ എൽ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങൾ വീതമാണ്. കോൺഗ്രസ് കൗൺസിലർ ജിഷ ബെന്നിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ യു ഡി എഫിന് ഭരണം നഷ്ടമാകും.
What's Your Reaction?