Supreme Court: സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് അർധരാത്രി പകർപ്പ് ഹാജരാക്കാൻ ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജി; പ്രത്യേക വാദം കേട്ട് ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
Supreme Court: ജസ്‌റ്റിസ് അഭിജിത് ഗംഗോപാധ്യായ തന്റെ അഭിമുഖത്തിന്റെ പകർപ്പ് അർധരാത്രിയോടെ ഹാജരാക്കാൻ സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് നിർദ്ദേശിക്കുകയായിരുന്നു.

ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിന്റെ പകർപ്പ് അർധരാത്രിയോടെ ഹാജരാക്കാൻ സുപ്രീം കോടതി (Supreme Court) സെക്രട്ടറി ജനറലിനോട് നിർദ്ദേശിച്ച കൊൽക്കത്ത ഹൈക്കോടതി (Culcutta High Court) ജസ്‌റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ ഉത്തരവ് വെള്ളിയാഴ്‌ച രാത്രി 8 മണിക്ക് നടന്ന അപൂർവ വാദം കേൾക്കലിന് ഒടുവിൽ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.
പശ്ചിമ ബംഗാൾ അധ്യാപക നിയമന കേസ് മറ്റൊരു ജഡ്‌ജിയെ ഏൽപ്പിക്കാൻ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനോട് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ജസ്‌റ്റിസ് ഗംഗോപാധ്യായ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ കൊൽക്കത്ത ഹൈക്കോടതി രജിസ്ട്രാർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദ്ദേശം.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ സിബിഐക്കും ഇഡിക്കും ജസ്‌റ്റിസ് ഗംഗോപാധ്യായ നിർദ്ദേശം നൽകിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന് മണിക്കൂറുകൾക്ക് ശേഷം ജസ്‌റ്റിസ് അഭിജിത് ഗംഗോപാധ്യായ തന്റെ അഭിമുഖത്തിന്റെ പകർപ്പ് ഹാജരാക്കാൻ സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് നിർദ്ദേശിക്കുകയായിരുന്നു.
ചോദ്യം ചെയ്യപ്പെട്ട മാധ്യമ അഭിമുഖത്തിന്റെ ഔദ്യോഗിക പരിഭാഷയ്‌ക്കൊപ്പം കൊൽക്കത്ത ഹൈക്കോടതി രജിസ്ട്രാർ ജനറൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും ഇന്ന് അർധരാത്രിയോടെ ഹാജരാക്കാൻ ജസ്‌റ്റിസ് ഗംഗോപാധ്യായ ആവശ്യപ്പെട്ടു. സുപ്രീം കോടതി ജഡ്‌ജിമാരുടെ മുമ്പാകെ വച്ച പ്രസ്‌തുത പകർപ്പുകൾ ലഭിക്കാൻ ശനിയാഴ്‌ച പുലർച്ചെ 12:15 വരെ ഹൈക്കോടതി ചേംബറിൽ കാത്തിരിക്കുമെന്ന് ജസ്‌റ്റിസ് ഗംഗോപാധ്യായ പറഞ്ഞിരുന്നു.
What's Your Reaction?






