ആണവ യുഗത്തോട് വിടപറഞ്ഞ് ജർമനി: അവസാന മൂന്ന് നിലയങ്ങളും അടച്ചുപൂട്ടി
ആണവ യുഗത്തോട് വിടപറഞ്ഞ് ജർമനി. അവസാനമായി പ്രവർത്തിച്ചിരുന്ന എംസ്‍ലാൻഡ്, ഇസാർ 2, നെക്കർവെസ്തീം എന്നീ മൂന്ന് ആണവ നിലയങ്ങൾ അടച്ചുപൂട്ടിക്കൊണ്ടാണ് ജർമനി ആണവ യുഗത്തോട് വിടപറഞ്ഞത്. പല യൂറോപ്യൻ രാജ്യങ്ങളും ആണവ നിർമാണം ശക്തമാക്കുമ്പോഴാണ് ജർമനിയുടെ നടപടി.
1970 മുതൽ രാജ്യത്ത് ആരംഭിച്ച ആണവ വിരുദ്ധ പ്രക്ഷോഭങ്ങളാണ് ആണവനിലയങ്ങൾ അടച്ചുപൂട്ടുന്നതിലേക്കെത്തിയത്. 1979ൽ പെൻസിൽവാനിയിലെ ത്രീമൈൽ ഐലൻഡ് ആണവ നിലയത്തിലുണ്ടായ ചോർച്ച, 1986ലെ ചെർണോബിൽ ദുരന്തം തുടങ്ങിയവ ഈ പ്രക്ഷോഭങ്ങളുടെ തീവ്രത വർധിപ്പിച്ചു.
ജർമനി ഘട്ടം ഘട്ടമായി ആണവമുക്തമാവുമെന്ന് 2000ൽ പ്രഖ്യാപനമുണ്ടായി. തുടർന്ന് ആണവനിലയങ്ങൾ അടച്ചുപൂട്ടാൻ ആരംഭിക്കുകയും ചെയ്തു. 2011ലെ ഫുകുഷിമ ദുരന്തം ഇതിന് ശക്തി വർധിപ്പിച്ചു. 30ലേറെ ആണവ നിലയങ്ങളാണ് ജർമനിയിൽ ഉണ്ടായിരുന്നത്.
What's Your Reaction?