നന്ദകുമാർ വിവാദം തെറ്റിദ്ധാരണ പരത്താൻ; ന്യായീകരണവുമായി ഇപി ജയരാജൻ

കണ്ണൂര്‍ : നന്ദകുമാറിന്‍റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്ത്. വ്യക്തിഹത്യ നടത്താനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുമുള്ള ആസൂത്രിത പ്രചാരണത്തിന്‍റെ ഭാഗമായാണ് ഇത് വിവാദമാക്കിയത്. കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകനെ കാണാൻ പോയതായിരുന്നു. കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. അതിൽ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാൾ അണിയിച്ച് ആദരിച്ചു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിഞ്ഞല്ല ആദരിച്ചത് എന്നും ഇ.പി വ്യക്തമാക്കി. വർഷങ്ങളായി ഇ.പിയുമായി സൗഹൃദമുണ്ടെന്ന് നന്ദകുമാർ പ്രതികരിച്ചു. താൻ ഭാരവാഹിയായിരുന്ന ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാൻ വന്നത്. ജനുവരി 21നായിരുന്നു അമ്മയുടെ ജന്മദിനം. അന്ന് മുഖ്യമന്ത്രിയെയടക്കം പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇ.പിക്ക് ആ ദിവസം വരാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നത്. എം.വി ഗോവിന്ദന്‍റെ യാത്ര തുടങ്ങുന്നതിന് മുമ്പാണ് ഇ.പി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Feb 24, 2023 - 21:25
 0

What's Your Reaction?

like

dislike

love

funny

angry

sad

wow