ദന്താരോഗ്യം മോശമാകുന്നത് വഴി മസ്തിഷ്‌കാഘാതത്തിനുള്ള സാധ്യത വർധിക്കുമെന്ന് പഠനം

വാഷിങ്ടണ്‍ : വായയുടെ ശുചിത്വം പാലിക്കുന്നത് പല്ലുകൾക്കും മോണയ്ക്കും മാത്രമല്ല, തലച്ചോറിനും ഗുണം ചെയ്യുമെന്ന് പഠനം. അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്‍റെ 2023 ഇന്‍റർനാഷണൽ സ്ട്രോക്ക് കോൺഫറൻസിൽ അവതരിപ്പിക്കാനുള്ള പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദന്താരോഗ്യം വഷളാകുന്നത് മസ്തിഷ്കാഘാത സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പല്ല് തേക്കാതിരിക്കുക, പല്ലിന്‍റെ പ്ലേക്ക് നീക്കം ചെയ്യാതിരിക്കുക, മോണരോഗം, ദന്തക്ഷയം തുടങ്ങിയവയെല്ലാം മോശം ദന്താരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്. കൂടാതെ, മോശം മോണകളും പല്ലുകളും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യതയും കൂട്ടുമെന്നാണ് മുന്‍പഠനങ്ങൾ വിലയിരുത്തുന്നത്. 2014 മുതൽ 2021 വരെ 40,000 ത്തോളം ആളുകളിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. തിരഞ്ഞെടുത്തവരിൽ 46 ശതമാനം പേരും 57 വയസ്സിന് താഴെയുള്ള പുരുഷൻമാരാണ്. ഇവരിൽ ആർക്കും മുമ്പ് ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇവരുടെ ദന്താരോഗ്യവും തലച്ചോറിന്‍റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വിലയിരുത്തിയത്. പല്ലുകളിലെ പോട്, പല്ലുകൊഴിയുക മുതലായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ തലച്ചോറിന്റെ ആരോഗ്യവും സാരമായി ബാധിക്കപ്പെട്ടേക്കാം എന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്.

Feb 8, 2023 - 18:25
 0

What's Your Reaction?

like

dislike

love

funny

angry

sad

wow