മത്സ്യത്തൊഴിലാളിയാണ് മനുഷ്യനാണ്, അധികാരികള്‍ തിരിഞ്ഞ് നോക്കാത്ത ഇടങ്ങളില്‍ മിന്നല്‍ പിണര്‍പോലെ പാഞ്ഞെത്തിയവരാണ്; കരക്കേത്തിയവര്‍ നീട്ടിയ നോട്ട് തിരിച്ചു കൊടുത്തു പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞവരാണ്
വന്‍ പ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേരളത്തെ വീണ്ടും ദുരിതത്തിലാഴ്ത്തി വഴ. എന്നാല്‍ ഈ ദുരന്തത്തെയും നമ്മള്‍ മറികടക്കുമെന്ന് ആത്മവിശ്വാസം പകരുന്ന ഒട്ടേറെ കാഴ്ചകളുമുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളിയുടേതാണ് വീഡിയോ. ദുരിതബാധിതരെ വള്ളത്തിലിരുത്തി അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്നും കൈകൊണ്ട്
വന്‍ പ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേരളത്തെ വീണ്ടും ദുരിതത്തിലാഴ്ത്തി വഴ. എന്നാല്‍ ഈ ദുരന്തത്തെയും നമ്മള്‍ മറികടക്കുമെന്ന് ആത്മവിശ്വാസം പകരുന്ന ഒട്ടേറെ കാഴ്ചകളുമുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളിയുടേതാണ് വീഡിയോ. ദുരിതബാധിതരെ വള്ളത്തിലിരുത്തി അരയ്‌ക്കൊപ്പം വെള്ളത്തില്‍ നിന്നും കൈകൊണ്ട് വഞ്ചി കരയിലേക്ക് വലിക്കുകയാണ് ഈ യുവാവ്. കയ്യിലിരിക്കുന്ന പങ്കായം പുഴയില്‍ കുത്തി അപകടമില്ലെന്ന് ഉറപ്പിച്ചാണ് യുവാവ് മുന്നോട്ട് പോകുന്നത്. വീഡിയോ പങ്കുവെച്ച് ഒരു കുറിപ്പും ഫേസ്ബുക്കിലുണ്ട്
മുന്നില്‍ ആ തോണിയും വലിച്ചു കൊണ്ട് പോകുന്നവന്‍ ഉണ്ടല്ലോ എന്റെ നാടിന്റെ അഭിമാനമാണ്. അധികാരികള്‍ തിരിഞ്ഞ് നോക്കാത്ത ഇടങ്ങളില്‍ മിന്നല്‍ പിണര്‍പോലെ പാഞ്ഞെത്തിയവരാണ് . കരക്കേത്തിയവര്‍ നീട്ടിയ നോട്ട് തിരിച്ചു കൊടുത്തു പ്രാര്‍ത്ഥിക്കാന്‍.പറഞ്ഞവരാണ് . മുന്നിലെ കുഴിയെയും കുത്തിയൊഴുകുന്ന മലവെള്ളത്തേയും കൂസാതെ നടക്കുന്നവന്‍ അലറി ആര്‍ത്തു വരുന്ന തിരമാലയെ കണ്ട് പേടിക്കാത്തവനാണ്.
സര്‍വോപരി രക്ഷാ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞിട്ട് അവസാനം ബില്‍ കൊടുത്തു കാശ് വാങ്ങാന്‍ പഠിക്കാത്ത മനുഷ്യനാണ് .മത്സ്യത്തൊഴിലാളിയാണ് മനുഷ്യനാണ്.
What's Your Reaction?