സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ഏറെ സഹിച്ചു- രാഹുല്‍ ഗാന്ധി

ബെംഗളൂരു: തന്റെഅമ്മ സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണെന്ന്കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ജന്മത്തിന്റെ പേരില്‍ മോദി അവരെനിരന്തരം കടന്നാക്രമിക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്. എന്റെ അമ്മ ഇറ്റലിക്കാരിയാണ്

May 11, 2018 - 00:22
 0
സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ഏറെ സഹിച്ചു- രാഹുല്‍ ഗാന്ധി

ബെംഗളൂരു∙ മറ്റു പലരെക്കാളും മികച്ച ഇന്ത്യക്കാരിയായാണ് തന്റെ അമ്മ ഇൗ രാജ്യത്തു ജീവിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘ജീവിതത്തിന്റെ ഏറിയ പങ്കും ഇൗ നാട്ടിൽ ജീവിച്ചയാളാണ് അമ്മ. ഇൗ രാജ്യത്തിനു വേണ്ടി ഒരുപാടു ത്യാഗങ്ങളും സഹനങ്ങളും നിറഞ്ഞ ജീവിതത്തിലൂടെയാണ് അവർ കടന്നുപോയത്’ – പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ പൈതൃകത്തെ വിമർശിച്ചതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുൽ. കർണാടക തിരഞ്ഞെടുപ്പു പ്രചാരണ സമാപനത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ അമ്മ സോണിയയെക്കുറിച്ചു പറയുമ്പോൾ രാഹുൽ വികാരഭരിതനായി.

‘തന്റെ അമ്മ സോണിയയെ അധിക്ഷേപിക്കുന്നതിൽ പ്രധാനമന്ത്രി ആഹ്ലാദം കണ്ടെത്തുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ നിലവാരത്തെയാണു കാണിക്കുന്നത്. ഒരിക്കൽ ബുദ്ധനെക്കാണാൻ വന്ന ഒരാൾ അദ്ദേഹത്തോട് ആക്രോശിച്ചു. വളരെ മോശമായി പെരുമാറി. ബുദ്ധൻ ഒന്നും തിരിച്ചുപറഞ്ഞില്ല. മടങ്ങിപ്പോയപ്പോൾ ശിഷ്യൻമാർ അദ്ദേഹത്തോട് എന്താണു പ്രതികരിക്കാഞ്ഞതെന്നു ചോദിച്ചു. അപ്പോൾ ബുദ്ധൻ പറഞ്ഞു: അയാൾക്കു ദേഷ്യം ഒരു സമ്മാനമായി കിട്ടിയിട്ടുണ്ട്. ഞാനത് ഏറ്റെടുക്കുന്നില്ല. ദേഷ്യവും പകയും ഉള്ളിൽ സൂക്ഷിച്ചു സംസാരിക്കുന്നയാളാണു പ്രധാനമന്ത്രി. എല്ലാവരിലും അദ്ദേഹം ഒരു ഭീഷണി കാണുന്നുണ്ട്. അദ്ദേഹത്തിന്റെ ദേഷ്യമാണ് അദ്ദേഹത്തിന്റെ പ്രശ്നം. എന്നെയും ഒരു ഭീഷണിയായി അദ്ദേഹം കാണുന്നു.

കർണാടകയുടെ ഭാവിയെക്കുറിച്ചോ കർഷകരെക്കുറിച്ചോ ഒന്നും പറയാനില്ലാതെ വ്യക്തിപരമായി വിമർശനങ്ങളുടെ വേദിയായി അദ്ദേഹം തിരഞ്ഞെടുപ്പിനെ മാറ്റി. 8000 കോടി രൂപയാണു സംസ്ഥാന സർക്കാർ കർഷകർക്കു കടാശ്വാസം നൽകിയത്. കേന്ദ്രം നയാപൈസ നൽകിയില്ല. പുരോഗമനവാദികളായ കർണാടക ജനതയുടെ ജീവിതം ആർഎസ്എസ് നിയന്ത്രിക്കണമോയെന്ന് അവർക്കു തീരുമാനിക്കാം. ഗുജറാത്തിൽ കോൺഗ്രസ് 30 സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. എന്നിട്ട് എന്തു സംഭവിച്ചു? കോൺഗ്രസ് അനായാസം അധികാരം നിലനിർത്തും. അതിനാൽ തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യസാധ്യതയെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല.

കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെ ഒരേ വേദിയിൽ അണിനിരത്തിയായിരുന്നു രാഹുലിന്റെ പത്രസമ്മേളനം. ഡി.കെ.ശിവകുമാർ, കെപിസിസി പ്രസിഡന്റ് ജി.പരമേശ്വര, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow