‘ഹെലികോപ്ടറു’മായി ഇഷാൻ; മൂന്നാം തുടർജയത്തോടെ മുംബൈ നാലാമത്

കൊൽക്കത്ത∙ തുടർച്ചയായി തോറ്റ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുറത്തേക്കുള്ള വഴിയോളമെത്തിയ മുംബൈ ഇന്ത്യൻസ്, തുടർച്ചയായ മൂന്നാം ജയത്തോടെ രാജകീയമായി തിരിച്ചുവരുന്നു..Indian Premier League. IPL. Indian Premier League 2018. IPL 2018. IPL Live. IPL News. Indian Premier League Live. Indian Premier League News. IPL Score. #IPLScore. #IPLLive. #IPLNews. #IPL2018. IPL 2018 Time Table. IPL Schedule. IPL Auction. #IPLAuction. #IPLSchedule. #IPLFantacy. IPL Fantacy. Manorama Online Sports. Manorama Online Latest News. #ManoramaOnline. #ManoramaOnlineSportsNews. #ManoramaOnlineNews. Manorama Online Cricket News. #ManoramaOnlineSportsLive. ഇന്ത്യൻ പ്രീമിയർ ലീഗ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2018. ഐപിഎൽ. ഐപിഎൽ 2018. ഐപിഎൽ സ്കോർ. ഐപിഎൽ ലൈവ്. ഐപിഎൽ വാർത്തകൾ. ഐപിഎൽ ടീം.

May 10, 2018 - 22:53
 0
‘ഹെലികോപ്ടറു’മായി ഇഷാൻ; മൂന്നാം തുടർജയത്തോടെ മുംബൈ നാലാമത്

കൊൽക്കത്ത∙ തുടർച്ചയായി തോറ്റ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുറത്തേക്കുള്ള വഴിയോളമെത്തിയ മുംബൈ ഇന്ത്യൻസ്, തുടർച്ചയായ മൂന്നാം ജയത്തോടെ രാജകീയമായി തിരിച്ചുവരുന്നു. സാക്ഷാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 102 റൺസിന്റെ കൂറ്റൻ വിജയം നേടിയാണ് മുൻ ചാംപ്യൻമാർ കൂടിയായ മുംബൈയുടെ തിരിച്ചുവരവ്. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട ക്രിക്കറ്റിന്റെ സമസ്ത മേഖലകളിലും ആധിപത്യമുറപ്പിച്ചുള്ള ഈ വിജയം, മുംബൈയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമാകുമെന്ന് തീർച്ച. തുടർച്ചയായ മൂന്നാം ജയത്തോടെ 11 മൽസരങ്ങളിൽനിന്ന് 10 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയരാനും മുംബൈയ്ക്കായി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവരുടെ തട്ടകത്തിലാണ് മുംബൈ കൂറ്റൻ വിജയം നേടിയതെന്നതും ശ്രദ്ധേയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തപ്പോൾ, കൊൽക്കത്തയുടെ മറുപടി 108 റൺസിൽ അവസാനിച്ചു. ഇന്നിങ്സ് തീരാൻ 11 പന്തുകൾ ബാക്കിനിൽക്കെയാണ് കൊൽക്കത്ത 108 റൺസിന് ഓൾഔട്ടായത്. ഇതോടെ മുംബൈയ്ക്ക് സ്വന്തമായത് 102 റൺസിന്റെ കൂറ്റൻ വിജയം. അതേസമയം, തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു സ്ഥാനം പിന്നോട്ടിറങ്ങി അഞ്ചാമതായി. 11 മൽസരങ്ങളിൽനിന്ന് 10 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ പിന്നിലായതാണ് കൊൽക്കത്തയെ മുംബൈയ്ക്കു പിന്നിൽ അഞ്ചാം സ്ഥാനക്കാരാക്കിയത്.

മൽസരത്തിൽ ടോസ് നേടിയതൊഴിച്ചാൽ മുംബൈയ്ക്കു മേൽ കൊൽക്കത്ത ആധിപത്യം പുലർത്തിയ നിമിഷങ്ങൾ തീർത്തും വിരളമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ഓപ്പണർമാരായ എവിൻ ലൂയിസും സൂര്യകുമാർ യാദവും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 5.4 ഓവർ ക്രീസിൽ നിന്ന ഇരുവരും മുംബൈ സ്കോർബോർഡിൽ ചേർത്തത് 46 റൺസ്. ലൂയിസിനെയും തന്റെ രണ്ടാം ഓവറിൽ സൂര്യകുമാർ യാദവിനെയും മടക്കിയ പിയൂഷ് ചൗള കൊൽക്കത്തയ്ക്ക് സന്തോഷിക്കാൻ വക നല്‍കിയെങ്കിലും അവരുടെ സന്തോഷം അവിടെ തീർന്നു. 

മൂന്നാം വിക്കറ്റിൽ ഒരുമിച്ച ക്യാപ്റ്റൻ രോഹിത് ശർമയും യുവതാരം ഇഷാൻ കിഷനും നിലയുറപ്പിച്ചതോടെ കൊൽക്കത്തയുടെ കൈകളിൽനിന്ന് മൽസരം വഴുതി. നിലയുറപ്പിച്ചതിനു പിന്നാലെ ഇഷാൻ കിഷൻ വമ്പൻ അടികളിലൂടെ സ്കോറുയർത്തിയതോടെ മറുവശത്ത് കാഴ്ചക്കാരന്റെ റോൾ മാത്രമായി രോഹിതിന്. തകർത്തടിച്ച ഇഷാൻ കിഷൻ, കുൽദീപ് യാദവിന്റെ ഒരു ഓവറിൽ തുടർച്ചയായി നാലു സിക്സ് നേടിയാണ് അർധസെഞ്ചുറിയിലേക്കെത്തിയത്. മൂന്നാം വിക്കറ്റിൽ 34 പന്തുകൾ മാത്രം ക്രീസിൽ നിന്ന ഈ സഖ്യം, മുംബൈ സ്കോർബോർഡിൽ ചേർത്തത് 82 റൺസാണ്. ഇതിൽ 62 റൺസും ഇഷാൻ കിഷന്റെ വകയായിരുന്നു. ആകെ 21 പന്തുകൾ മാത്രം നേരിട്ട കിഷൻ, അഞ്ചു ബൗണ്ടറിയും ആറു സിക്സും സഹിതം 62 റൺസെടുത്താണ് പുറത്തായത്. സുനിൽ നരെയ്നെ സിക്സ് പറത്താനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിനു സമീപം റോബിൻ ഉത്തപ്പയ്ക്കു ക്യാച്ച് സമ്മാനിച്ചായിരുന്നു കിഷന്റെ മടക്കം.

ഇഷാനു കിഷനു ശേഷമെത്തിയവർ റൺ നിരക്കുയർത്തുന്നതിൽ ശ്രദ്ധ കേന്ദീകരിച്ചതോടെ മുംബൈ സ്കോർ അനായാസം 200 കടന്നു. രോഹിത് ശർമ 31 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 36 റൺസെടുത്തു പുറത്തായി. ഹാർദിക് പാണ്ഡ്യ 13 പന്തിൽ രണ്ട് സിക്സ് സഹിതം 19 റൺസെടുത്തു പുറത്തായെങ്കിലും ബെൻ കട്ടിങ് (ഒൻപതു പന്തിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും സഹിതം 24), ക്രുനാൽ പാണ്ഡ്യ (രണ്ടു പന്തിൽ ഒരു സിക്സ് സഹിതം എട്ട്) എന്നിവർ മുംബൈ സ്കോർ 200 കടത്തി. കൊൽക്കത്തയ്ക്കായി പിയുഷ് ചൗള നാല് ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കൊൽക്കത്ത നിരയിൽ എല്ലാവരും കനത്ത അടികളേറ്റു വാങ്ങിയപ്പോൾ നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സുനിൽ നരെയ്ന്റെ പ്രകടനം ശ്രദ്ധേയമായി.

മുബൈ ഉയർത്തിയ 211 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത കൊൽക്കത്തയ്ക്ക് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. സ്കോർ ബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ സുനിൽ നരെയ്ൻ എന്ന ‘പരീക്ഷണം’ പാളി. രണ്ടു പന്തിൽ ഒരു ബൗണ്ടറി സഹിതം നാലു റൺസെടുത്ത നരെയ്നെ മക്‌ലീനാകൻ ക്രുനാൽ പാണ്ഡ്യയുടെ കൈകളിലെത്തിച്ചു.

പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തിയ മുംബൈ ബോളർമാർ കൊൽക്കത്തയെ വരിഞ്ഞുമുറുക്കുകയായിരുന്നു. 15 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 21 റൺസെടുത്ത ക്രിസ് ലിൻ, 19 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 21 റൺസെടുത്ത നിതീഷ് റാണ എന്നിവരാണ് കൊൽക്കത്തയുടെ ടോപ് സ്കോറർമാർ.

കൊൽക്കത്തയെ വെറും 108 റൺസിന് ഓൾഔട്ടാക്കി മുംബൈ വിജയം പിടിച്ചെടുത്ത മൽസരത്തിൽ, കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു പത്തൊൻപതുകാരനാണ്. ബിഹാറിലെ പട്നയിൽ ജനിച്ച ഇഷാൻ കിഷൻ! 6.2 കോടി രൂപയ്ക്ക് മുംബൈ ടീമിലെടുത്ത ഇഷാൻ കിഷൻ, നിർണായക സമയത്ത് ഫോമിലേക്ക് ഉയർന്നത് ടീം മാനേജ്മെന്റിനെയും ആരാധകരെയും സന്തോഷിപ്പിക്കുമെന്ന് ഉറപ്പ്.

ഈ സീസണിലെ രണ്ടാം അർധസെഞ്ചുറിയാണ് കിഷൻ കൊൽക്കത്തയ്ക്കെതിരെ ഈഡൻ ഗാർഡൻസിൽ കുറിച്ചത്. വെറും 17 പന്തുകളിൽനിന്ന് അർധസെഞ്ചുറിയിലേക്കെത്തിയ ഇഷാൻ, ഈ സീസണിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയും സ്വന്തം പേരിലാക്കി. 14 പന്തുകളിൽനിന്ന് അർധസെഞ്ചുറിയിലെത്തിയ പഞ്ചാബ് താരം ലോകേഷ് രാഹുൽ കഴിഞ്ഞാൽ, പിന്നെയുള്ളത് ഇഷാന്റെ പ്രകടനമാണ്. കൊൽക്കത്തയുടെ ഓപ്പണർ സുനിൽ നരെയ്നും 17 പന്തുകളിൽനിന്ന് അർധസെഞ്ചുറി പൂർത്തിയാക്കിയിട്ടുണ്ട്. ഈ നേട്ടത്തിനൊപ്പമാണ് ഇഷാൻ കിഷനുമെത്തിയത്.

സൂര്യകുമാർ യാദവ് പുറത്തായതിനു പിന്നാലെയാണ് നാലാമനായി ഇഷാൻ കിഷൻ ക്രീസിലെത്തുന്നത്. അപ്പോൾ ഒൻപത് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലായിരുന്നു മുംബൈ. റൺറേറ്റ് ആറിനു തൊട്ടുമുകളിൽ മാത്രം. കുൽദീപ് യാദവ് എറിഞ്ഞ 10–ാം ഓവറിന്റെ അഞ്ചാം പന്ത് ഗാലറിയിലെത്തിച്ച് ഇഷാൻ നയം വ്യക്തമാക്കി. പിയൂഷ് ചൗള എറിഞ്ഞ അടുത്ത ഓവറിൽ മൂന്നു ബൗണ്ടറി കൂടി നേടിയതോടെ സാക്ഷാൽ രോ‘ഹിറ്റ്’ ശർമ മറുവശത്ത് കാഴ്ചക്കാരനായി.

യുവതാരം ട്രാക്കിലായതോടെ സ്ട്രൈക്ക് കൈമാറുന്നതിലായി രോഹിതിന്റെ ശ്രദ്ധ. ആന്ദ്രെ റസൽ, പ്രാസിദ് കൃഷ്ണ എന്നിവരുടെ ഓവറുകളിലും ബൗണ്ടറികൾ കണ്ടെത്തിയ ഇഷാൻ, കുൽദീപ് യാദവ് എറിഞ്ഞ 14–ാം ഓവറിൽ വിശ്വരൂപം പൂണ്ടു. ആദ്യ രണ്ടു പന്തുകൾ നേരിട്ട രോഹിത് ശർമ രണ്ടാം പന്തിൽ സിംഗിളെടുത്ത് സ്ട്രൈക്ക് ഇഷാനു കൈമാറി. തുടർന്നുള്ള നാലു പന്തുകളും നിലം തൊടാതെ വേലിക്കെട്ടിലേക്കു പായിച്ച അതിവേഗം അർധസെഞ്ചുറി പൂർത്തിയാക്കി.

ആദ്യപന്ത് സ്ക്വയർ ലെഗ്ഗിലൂടെ ഗാലറിയിലെത്തിയപ്പോൾ, രണ്ടാം പന്ത് ഡീപ് മിഡ്‌വിക്കറ്റിലൂടെ പറന്നു. മൂന്നാം പന്ത് ലോങ് ഓണിലൂടെ വേലിക്കെട്ടു കടത്തിയ ഇഷാൻ അർധസെഞ്ചുറി പൂർത്തിയാക്കി. അതുകൊണ്ടും നിർത്താതെ ഓവറിലെ അവസാന പന്ത് ഹെലികോപ്റ്റർ ഷോട്ടിലൂടെ ഡീപ് മിഡ്‌വിക്കറ്റ് വഴി ഗാലറിയിലെത്തിച്ചു, സാക്ഷാൽ ധോണിയുടെ ഈ നാട്ടുകാരൻ. സുനിൽ നരെയ്ൻ എറിഞ്ഞ 15–ാം ഓവറിൽ ഒരു സിക്സ് നേടിയെങ്കിലും അടുത്ത പന്തിൽ ബൗണ്ടറിക്കു സമീപം റോബിൻ ഉത്തപ്പയ്ക്ക് ക്യാച്ച് സമ്മാനിച്ച് ഇഷാൻ മടങ്ങുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow